ക​ളി​ക്കു​ന്ന​തി​നി​ടെ ചെ​ളി​യി​ൽ താ​ഴ്ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
ക​ളി​ക്കു​ന്ന​തി​നി​ടെ ചെ​ളി​യി​ൽ താ​ഴ്ന്ന് എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Tuesday, March 19, 2019 12:53 AM IST
ആ​ലു​വ: സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ളി​ക്കു​ന്ന​തി​നി​ടെ പെ​രി​യാ​റി​ൽ ഇ​റ​ങ്ങി​യ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ചെ​ളി​യി​ൽ താ​ഴ്ന്നു മ​രി​ച്ചു. കു​ട്ട​മ​ശേ​രി ചാ​ല​ക്ക​ൽ തോ​പ്പി​ൽ ഫി​റോ​സി​ന്‍റ മ​ക​ൻ ഖ​ൻ​സൂ​ൻ ഖാ​ലി​ദ് (12) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​യി​രു​ന്നു അ​പ​ക​ടം.

സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം പു​ഴ​ക്ക​ര​യി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ഖ​ൻ​സൂ​ൻ ഖാ​ലി​ദ് പു​ഴ​യി​ലേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് തീ​ര​ത്ത​ടി​ഞ്ഞ ചെ​ളി​യി​ൽ പു​ത​ഞ്ഞു താ​ഴു​ക​യാ​യി​രു​ന്നു. ഇ​തു ക​ണ്ട സു​ഹൃ​ത്തു​ക്ക​ൾ ക​ര​ഞ്ഞു ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ പു​ഴ​യി​ലി​റ​ങ്ങി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.


തു​ട​ർ​ന്ന് സ​മീ​പ​വാ​സി​യും പെ​രു​ന്പാ​വൂ​ർ ഫ​യ​ർ​ഫോ​ഴ്സി​ലെ ഫ​യ​ർ​മാ​നു​മാ​യ സു​കു​മാ​ര​ൻ 20 മി​നി​റ്റോ​ളം ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് കു​ട്ടി​യെ മു​ങ്ങി​യെ​ടു​ത്ത​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചാ​ല​ക്ക​ൽ ദാ​റു​സ​ലാം സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. ക​ബ​റ​ട​ക്കം ന​ട​ത്തി. മാ​താ​വ്: സ​ഹീ​റ. സ​ഹോ​ദ​ര​ൻ: മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം (പ​ത്താം ക്ലാ​സ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.