ഫാ.​സി​പ്രി​യ​ൻ ഇ​ല്ലി​ക്ക​മു​റി​യി​ലി​ന് ഇന്നു യാ​ത്രാ​മൊ​ഴി
Tuesday, March 19, 2019 12:53 AM IST
കോ​​ട്ട​​യം: ദൈ​​വ​​ശാ​​സ്ത്ര വി​​ജ്ഞാ​​നീ​​യ​​ത്തി​​ൽ നി​​റ​​ഞ്ഞു​​നി​​ന്ന സ​​ന്യാ​​സി​​വ​​ര്യ​​നാ​​യ റ​​വ.​​ഡോ. സി​​പ്രി​​യ​​ൻ ഇ​​ല്ലി​​ക്ക​​മു​​റി​​യി​ലി​ന് ഇ​​ന്നു യാ​​ത്രാ​​മൊ​​ഴി. ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ 2.30ന് ​​കോ​​ട്ട​​യം തെ​​ള്ള​​കം ക​​പ്പു​​ച്ചി​​ൻ വി​​ദ്യാ​​ഭ​​വ​​ൻ ആ​​ശ്ര​​മ​​ദേ​​വാ​​ല​​യ​​ത്തി​​ലാ​​ണ് മൃ​​ത​​സം​​സ്കാ​​രം.

എ​​ഴു​​ത്തു​​കാ​​ര​​ൻ, ധ്യാ​​ന​​ഗു​​രു, അ​​ധ്യാ​​പ​​ക​​ൻ, ബ​​ഹു​​ഭാ​​ഷാ​​പ​​ണ്ഡി​​ത​​ൻ തു​​ട​​ങ്ങി​​യ ത​​ല​​ങ്ങ​​ളി​​ൽ അ​​നേ​​കാ​​യി​​രം ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ഇ​​ടം നേ​​ടി​​യ മ​​ഹ​​ത് വ്യ​​ക്തി​​യാ​​യി​​രു​​ന്നു സി​​പ്രി​​യ​​ൻ ക​​പ്പു​​ച്ചി​​ൻ. സം​​ശ​​യി​​ക്കു​​ന്ന തോ​​മാ എ​​ന്ന് പം​​ക്തി​​യി​​ലൂ​​ടെ കാ​​ല​​ങ്ങ​​ളോ​​ളം അ​​സീ​​സി മാ​​സി​​ക​​യി​​ൽ സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ വി​​ശാ​​സി​​ക​​ളു​​ടെ സം​​ശ​​യ​​ങ്ങ​​ൾ​​ക്ക് ല​​ളി​​ത​​മാ​​യ ഭാ​​ഷ​​യി​​ൽ അ​​ദ്ദേ​​ഹം മ​​റു​​പ​​ടി കൊ​​ടു​​ത്തു​​കൊ​​ണ്ടി​​രു​​ന്നു.


ഇം​​ഗ്ലീ​​ഷ്, മ​​ല​​യാ​​ളം ഭാ​​ഷ​​ക​​ളി​​ൽ നി​​ര​​വ​​ധി ഗ്ര​​ന്ഥ​​ങ്ങ​​ളും ജ​​ർ​​മ്മ​​ൻ ഭാ​​ഷ​​യി​​ല​​ട​​ക്കം ലേ​​ഖ​​ന​​ങ്ങ​​ളും ഫാ. ​​സി​​പ്രി​​യ​​ൻ ര​​ചി​​ച്ചി​​ട്ടു​​ണ്ട്. വി​​വി​​ധ ദൈ​​വ​​ശാ​​സ്ത്ര ക​​ലാ​​ല​​യ​​ങ്ങ​​ളി​​ൽ ഏ​​റെ​​ക്കാ​​ലം അ​​ച്ച​​ൻ അ​​ധ്യാ​​പ​​ക​​നു​​മാ​​യി​​രു​​ന്നു. ലോ​​ക​​മെ​​ന്പാ​​ടു​​മാ​​യി ഒ​​ട്ടേ​​റെ വൈ​​ദി​​ക​​രു​​ടെ ഗു​​രു​​വും ആ​​ധ്യാ​​ത്മി​​ക ഉ​​പ​​ദേ​​ശ​​ക​​നു​​മാ​​യി​​രു​​ന്നു സി​​പ്രി​​യ​​ന​​ച്ച​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.