ടി​എം​എ മാ​നേ​ജ്മെ​ന്‍റ് ലീ​ഡ​ർ​ഷി​പ്പ് അ​വാ​ർ​ഡ് ഡോ. ​രാ​ധാ​കൃ​ഷ്ണ പി​ള്ള​യ്ക്ക്
Tuesday, March 19, 2019 12:35 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രി​​​വാ​​​ൻ​​​ഡ്രം മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ 2018ലെ ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് ലീ​​​ഡ​​​ർ​​​ഷി​​​പ്പ് അ​​​വാ​​​ർ​​​ഡി​​​ന് രാ​​​ജീ​​​വ് ഗാ​​​ന്ധി സെ​​​ന്‍റ​​​ർ ഫോ​​​ർ ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​എം. രാ​​​ധാ​​​കൃ​​​ഷ്ണ പി​​​ള്ള അ​​​ർ​​​ഹ​​​നാ​​​യി. ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ലൈ​​​ഫ്ടൈം അ​​​ച്ചീ​​​വ്മെ​​​ന്‍റ് അ​​​വാ​​​ർ​​​ഡി​​​ന് കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എം.​​​കെ.​​​സി. നാ​​​യ​​​ർ, ആ​​​ർ​​​ക്കി​​​ടെ​​​ക്റ്റ് എ​​​ൻ. മ​​​ഹേ​​​ഷ് (അ​​​യ്യ​​​ർ ആ​​​ൻ​​​ഡ് മ​​​ഹേ​​​ഷ്) എ​​​ന്നി​​​വ​​​രേ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


ഇ​​​ന്ത്യ​​​യി​​​ലെ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന കാ​​​ൻ​​​സ​​​ർ ബ​​​യോ​​​ള​​​ജി​​​സ്റ്റു​​​മാ​​​രി​​​ൽ ഒ​​​രാ​​​ളാ​​​യ ഡോ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​പി​​​ള്ള 2005 മു​​​ത​​​ൽ ആ​​​ർ​​​ജി​​​സി​​​ബി ഡ​​​യ​​​റ​​​ക്ട​​​റാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​താ​​​ണ്ട് എ​​​ല്ലാ ശാ​​​സ്ത്ര, ആ​​​രോ​​​ഗ്യ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു​​​മൊ​​​പ്പം ല​​​ണ്ട​​​നി​​​ലെ റോ​​​യ​​​ൽ കോ​​​ള​​​ജ് ഓ​​​ഫ് പ​​​തോ​​​ള​​​ജി​​​സ്റ്റി​​​ലും ഫെ​​​ലോ ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.