ശ​ബ​രി​മ​ല സ​ന്നി​ധാ​നം പാ​ത​യി​ൽ പു​ലിസാ​ന്നി​ധ്യം
ശ​ബ​രി​മ​ല സ​ന്നി​ധാ​നം പാ​ത​യി​ൽ പു​ലിസാ​ന്നി​ധ്യം
Monday, March 18, 2019 2:12 AM IST
ശ​ബ​രി​മ​ല: പ​മ്പ മു​ത​ല്‍ സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള തീ​ർ​ഥാ​ട​ന പാ​ത​യി​ലെ പു​ലി​യു​ടെ സാ​ന്നി​ധ്യം. ഉ​ത്സ​വ​ത്തി​നും മീ​ന​മാ​സ പൂ​ജ​ക​ള്‍​ക്കു​മാ​യി ക്ഷേ​ത്ര ന​ട തു​റ​ന്ന​തി​നു ശേ​ഷം ര​ണ്ട് വ​ട്ട​മാ​ണ് നീ​ല​മ​ല​യി​ലും പ​മ്പ​യി​ലും പു​ലി​യെ കാ​ണ​പ്പെ​ട്ട​ത്.

എ​ന്നാ​ല്‍ പ​മ്പ മു​ത​ല്‍ നി​ലീ​മ​ല വ​രെ​യു​ള്ള പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ല്‍ പു​ലി​യു​ടെ സാ​ന്നി​ധ്യം സി​സി ടി​വി കാ​മ​റ​യി​ല്‍ സ്ഥി​ര​മാ​യി തെ​ളി​യാ​റു​ണ്ടെ​ന്ന് വ​നം വ​കു​പ്പ​ധി​കൃ​ത​രും സ​ന്നി​ധാ​ന​ത്തെ പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ ഉ​ദ്യോ​സ്ഥ​രും പ​റ​ഞ്ഞു.


മു​ന്‍ കാ​ല​ങ്ങ​ളി​ല്‍ തീ​ര്‍​ഥാ​ട​ക​രു​ടെ ആ​ധി​ക്യം കൂ​ടു​ത​ലു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ പു​ലി​യി​റ​ങ്ങാ​റി​ല്ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ലും പു​ലി​യെ ഈ ​വ​ഴി കാ​ണാ​റു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വ​നം വ​കു​പ്പ് അ​ധി​കൃ​ത​രും പോ​ലീ​സും പ​മ്പ സ​ന്നി​ധാ​നം പ​ര​മ്പ​രാ​ഗ​ത പാ​ത​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.