റി​സേ​ര്‍​ച്ച​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍​ഡ് ഡോ. ​സോ​ണി ​ജോ​ര്‍​ജി​ന്
റി​സേ​ര്‍​ച്ച​ര്‍ ഓ​ഫ് ദി ​ഇ​യ​ര്‍ അ​വാ​ര്‍​ഡ് ഡോ. ​സോ​ണി ​ജോ​ര്‍​ജി​ന്
Thursday, February 21, 2019 1:14 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: കേ​​ര​​ള ടെ​​ക്നോ​​ള​​ജി​​ക്ക​​ല്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ ( കെ​​ടി​​യു) റി​​സേ​​ര്‍​ച്ച​​ര്‍ ഓ​​ഫ് ദി ​​ഇ​​യ​​ര്‍- 2018 അ​​വാ​​ര്‍​ഡ് കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​മ​​ല്‍​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജ് റി​​സ​​ര്‍​ച്ച് വി​​ഭാ​​ഗം ഡീ​​നും സെ​​ന്‍റ​​ര്‍ ഫോ​​ര്‍ നാ​​നോ​​സ​​യ​​ന്‍​സ് ആ​​ന്‍​ഡ് ടെ​​ക്നോ​​ള​​ജി ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഡോ. ​​സോ​​ണി സി. ​​ജോ​​ര്‍​ജി​​ന്. തൃ​​ശൂ​​ര്‍ ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ല്‍ ന​​ട​​ത്തി​​യ ത്രി​​ദി​​ന കെ​​ടി​​യു ടെ​​ക്ഫെ​​സ്റ്റ് സ​​മാ​​പ​​ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ കൃ​​ഷി മ​​ന്ത്രി വി.​​എ​​സ്. സു​​നി​​ല്‍​കു​​മാ​​ര്‍ അ​​വാ​​ര്‍​ഡ് സ​​മ്മാ​​നി​​ച്ചു.

കേ​​ര​​ള സാ​​ങ്കേ​​തി​​ക സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യു​​ടെ കീ​​ഴി​​ലു​​ള​​ള 164 എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജു​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക​​രി​​ല്‍നി​ന്നാ​ണ് ഇ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. സ്വ​​ര്‍​ണ​​മെ​​ഡ​​ല്‍, പ്ര​​ശം​​സാ​​പ​​ത്രം, 25000 രൂ​​പ​​യു​​ടെ കാ​​ഷ്പ്രൈ​​സ് എ​​ന്നി​​വ അ​​ട​​ങ്ങു​​ന്ന​​താ​​ണ് അ​​വാ​​ര്‍​ഡ്. കൂ​​ടാ​​തെ, 15 ല​​ക്ഷം രൂ​​പ​​യു​​ടെ റി​​സ​​ര്‍​ച്ച് ഗ്രാ​​ന്‍റും ല​​ഭി​​ക്കും.


ഫെ​​ലോ ഓ​​ഫ് റോ​​യ​​ല്‍ സൊ​​സൈ​​റ്റി ഓ​​ഫ് കെ​​മി​​സ്ട്രി ല​​ണ്ട​​ന്‍, ഇ​​ന്ത്യ​​ന്‍ സ​​യ​​ന്‍​സ് കോ​​ണ്‍​ഗ്ര​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ യം​​ഗ് സ​​യ​​ന്‍റി​​സ്റ്റ് അ​​വാ​​ര്‍​ഡ്, കേ​​ന്ദ്ര ഗ​​വ​​ണ്‍​മെ​​ന്‍റ് സ​​യ​​ന്‍​സ് ആ​​ന്‍​ഡ് ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ന്‍റെ ഫാ​​സ്റ്റ് ട്രാ​​ക്ക് അ​​വാ​​ര്‍​ഡ് ഫോ​​ര്‍ യം​​ഗ് റി​​സേ​​ര്‍​ച്ച​​ഴ്സ് എ​​ന്നീ ബ​​ഹു​​മ​​തി​​ക​​ളും ഡോ. ​​സോ​​ണി സി. ​​ജോ​​ര്‍​ജി​​നു മു​​മ്പ് ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

2001ല്‍ ​മു​ത​ൽ അ​​മ​​ല്‍​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ​അ​ധ്യാ​പ​ക​നാ​ണ്.കോ​​ട്ട​​യം പാ​​റ​​മ്പു​​ഴ ചാ​​ത്തു​​കു​​ളം പ​​രേ​​ത​​നാ​​യ ഒ.​​വി. വ​​റു​​ഗീ​​സി​​ന്‍റെ​​യും മേ​​രി വ​​റു​​ഗീ​​സി​​ന്‍റെ​​യും മ​​ക​​നാ​​ണ്. മ​​ണി​​മ​​ല ക​​രി​​ക്കാ​​ട്ടൂ​​ര്‍ സി​​സി​​എം ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ള്‍ അ​​ധ്യാ​​പി​​ക ബെ​​റ്റ്സി എ​​ന്‍. തോ​​മ​​സാ​​ണ് ഭാ​​ര്യ. കോ​​ട്ട​​യം ലൂ​​ര്‍​ദ് പ​​ബ്ലി​​ക് സ്‌​​കൂ​​ള്‍ വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​യ ജ​​സ്റ്റി​​ന്‍ ജോ​​ര്‍​ജ് സോ​​ണി, ജോ​​ഹാ​​ന്‍ തോ​​മ​​സ് സോ​​ണി എ​​ന്നി​​വ​​ര്‍ മ​​ക്ക​​ളാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.