വ​സ​ന്ത​കു​മാ​റി​ന് അ​ന്ത്യാ​ഞ്ജ​ലി അർപ്പിച്ചു മമ്മൂട്ടി
Wednesday, February 20, 2019 1:30 AM IST
ക​​​ൽ​​​പ്പ​​​റ്റ: കാ​​​ഷ്മീ​​​രി​​​ലെ പു​​​ൽ​​​വാ​​​മ​​​യി​​​ൽ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ച സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​ലെ ഹ​​​വി​​​ൽ​​​ദാ​​​ർ വി.​​​വി. വ​​​സ​​​ന്ത​​​കു​​​മാ​​​റി​​​ന് അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ക്കാ​​​ൻ മെ​​ഗാ​​സ്റ്റാ​​ർ മ​​​മ്മൂ​​​ട്ടി എ​​​ത്തി. വ​​​സ​​​ന്ത​​​കു​​​മാ​​​റി​​​ന്‍റെ സ്മൃ​​​തി കു​​​ടീ​​​ര​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം പൂ​​​ച്ചെ​​​ണ്ടു​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ച്ചു.

തൃ​​​ക്കൈ​​​പ്പ​​​റ്റ മു​​​ക്കം​​​കു​​​ന്നി​​​ലെ വാ​​​ഴ​​​ക്ക​​​ണ്ടി ത​​​റ​​​വാ​​​ട്ടി​​​ലാ​​​ണ് ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം അ​​​ബു സ​​​ലി​​​മി​​​നും സു​​​ഹൃ​​​ത്ത് ബാ​​​ദു​​​ഷ​​​യ്ക്കും ഒ​​​പ്പം അ​​ദ്ദേ​​ഹം എ​​​ത്തി​​​യ​​​ത്. പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി ഭാ​​​ര്യ ബി. ​​ഷീ​​​ന​​​യെ​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും ആ​​​ശ്വ​​​സി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ള​​​ത്തു​​നി​​​ന്ന് ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി വ​​​യ​​​നാ​​​ട്ടി​​​ലെ​​​ത്തി​​​യ മ​​​മ്മൂ​​​ട്ടി സി​​​നി​​​മാ ലൊ​​​ക്കേ​​​ഷ​​​നി​​​ലേ​​​ക്ക് മ​​​ട​​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.