വചനവിരുന്നിൽ നിറഞ്ഞ് മാരാമണിൽനിന്നു മടക്കം
വചനവിരുന്നിൽ നിറഞ്ഞ് മാരാമണിൽനിന്നു മടക്കം
Monday, February 18, 2019 1:46 AM IST
മാ​രാ​മ​ണ്‍: ആ​ത്മീ​യ ഈ​ര​ടി​ക​ളും വ​ച​ന​വി​രു​ന്നും ധ​ന്യ​മാ​ക്കി​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​ന്പാ​തീ​ര​ത്തു​നി​ന്നു ജ​ന​ല​ക്ഷ​ങ്ങ​ൾ മ​ട​ങ്ങി. ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന മാ​രാ​മ​ണ്‍ ക​ണ്‍വ​ൻ​ഷ​ന്‍റെ 124 -ാമ​ത് സ​മ്മേ​ള​ന​ത്തി​ന് ഇ​ന്ന​ലെ വൈ​കു​ന്നേ​രം തി​ര​ശീ​ല വീ​ണു. ഇ​നി ക​ണ്‍വ​ൻ​ഷ​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി​ക്കു​ള്ള ഒ​രു​ക്കം.

വി​ക​ല​മാ​ക്ക​പ്പെ​ടു​ന്ന മാ​ന​വി​ക​ത​യു​ടെ മ​ധ്യ​ത്തി​ൽ ആ​ത്മീ​യ​ത മു​റു​കെ​പ്പിടി​ക്ക​ണ​മെ​ന്നു സ​മാ​പ​നസ​ന്ദേ​ശ​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ബോ​ധി​പ്പി​ച്ചു.

മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ.​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് ജോ​ണ്‍ ട​ക്ക​ർ മു​ഗാ​ബെ സെ​ന്‍റാ​മു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രാ​വി​ലെ ന​ട​ന്ന യോ​ഗ​ത്തി​ൽ ക​ണ്‍വ​ൻ​ഷ​ന്‍റെ ശ​തോ​ത്ത​ര ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഡോ.​ ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. 2020ലെ ​മാ​രാ​മ​ണ്‍ ക​ണ്‍വ​ൻ​ഷ​നി​ൽ ജൂ​ബി​ലി ആ​ഘോ​ഷം സ​മാ​പി​ക്ക​ത്ത​ക്ക രീ​തി​യി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ് ക്ര​മീ​ക​രി​ക്കു​ന്ന​തെ​ന്നു സു​വി​ശേ​ഷപ്ര​സം​ഗ​സം​ഘം ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ.​ ജോ​ർ​ജ് ഏ​ബ്ര​ഹാം പ​റ​ഞ്ഞു. രാ​വി​ല​ത്തെ യോ​ഗ​ത്തി​ൽ പ്ര​ഫ.​ റെ​യ്മ​ണ്ട് സി​മം​ഗ കു​മാ​ലോ പ്ര​സം​ഗി​ച്ചു.


എ​പ്പി​സ്കോ​പ്പ​മാ​രാ​യ ഗീ​വ​ർ​ഗീ​സ് മാ​ർ തി​യ​ഡോ​ഷ്യ​സ്, ജോ​സ​ഫ് മാ​ർ ബ​ർ​ണ​ബാ​സ്, തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ്, ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ്, ഏ​ബ്ര​ഹാം മാ​ർ പൗ​ലോ​സ്, മാ​ത്യൂ​സ് മാ​ർ മ​ക്കാ​റി​യോ​സ്, ഗ്രീ​ഗോ​റി​യോ​സ് മാ​ർ സ്തേ​ഫാ​നോ​സ്, തോ​മ​സ് മാ​ർ തീ​ത്തോ​സ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, രാ​ജ്യ​സ​ഭ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ.​ പി.​ജെ.​കു​ര്യ​ൻ, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു ടി.​ തോ​മ​സ്, രാ​ജു ഏ​ബ്ര​ഹാം, മു​ൻ എം​പി പി.​സി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ഇ​ന്ന​ല​ത്തെ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.