ധീ​ര​ജ​വാന്മാർ​ക്കു കെ​സി​വൈ​എ​മ്മി​ന്‍റെ ബാ​ഷ്പാ​ഞ്ജ​ലി
ധീ​ര​ജ​വാന്മാർ​ക്കു കെ​സി​വൈ​എ​മ്മി​ന്‍റെ ബാ​ഷ്പാ​ഞ്ജ​ലി
Monday, February 18, 2019 1:46 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ശ്മീ​​രി​​ൽ തീ​​വ്ര​​വാ​​ദി ആ​​ക്ര​​മ​​ണ​​ത്തി​​ൽ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച ധീ​​ര​​ജ​​വാ​​ന്മാ​​ർ​​ക്കു കേ​​ര​​ള കാ​​ത്ത​​ലി​​ക് യൂ​​ത്ത് മൂ​​വ്മെ​​ന്‍റി​​ന്‍റെ(​​കെ​​സി​​വൈ​​എം) ബാ​​ഷ്പാ​​ഞ്ജ​​ലി. ധീ​​ര​​ജ​​വാ​ന്മാ​​ർ​​ക്ക് ആ​​ദ​​രാ​​ഞ്ജ​​ലി അ​​ർ​​പ്പി​ക്കാ​നും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ സ​​മാ​​ധാ​​നസ​​ന്ദേ​​ശം പ​​ക​​ർ​​ന്നു ന​​ൽ​​കാ​നു​​മാ​​യി കെ​​സി​​വൈ​​എ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പാ​​ള​​യം ര​​ക്ത​​സാ​​ക്ഷി മ​​ണ്ഡ​​പ​​ത്തി​​ൽ സ​​മാ​​ധാ​​ന ദീ​​പം തെ​​ളി​​ച്ചു.

തീ​​വ്ര​​വാ​​ദ​​ത്തി​​ന്‍റെ വേ​​രു​​ക​​ൾ അ​​റു​​ക്ക​​ണ​​മെ​​ന്നു പാ​​ള​​യം ഇ​​മാം വി.​​വി.​​ സു​​ഹൈ​​ബ് മൗ​​ല​​വി പ​​റ​​ഞ്ഞു. തീ​​വ്ര​​വാ​​ദ​​ത്തി​​ന്‍റെ മു​​റി​​വു​​ക​​ൾ സ്നേ​​ഹ​​മാ​​കു​​ന്ന ലേ​​പ​​നം​കൊ​​ണ്ട് ഉ​​ണ​​ക്കു​​ന്ന​​തി​​നു ന​​മു​​ക്കു സാ​​ധി​​ക്ക​​ട്ടെ​​യെ​​ന്നു പാ​​റ​​ശാ​​ല രൂ​​പ​​താ മെ​​ത്രാ​​ൻ തോ​​മ​​സ് മാ​​ർ യൗ​​സേ​​ബി​​യോ​​സ് പ​​റ​​ഞ്ഞു.
തി​​രി​​ച്ച​​ടി​​യ​​ല്ല, മ​​റി​​ച്ച് സ​​മാ​​ധാ​​ന​​ത്തി​​ലൂ​​ടെ ജ​​ന​​കീ​​യ അ​​ടി​​ത്ത​​റ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ക​​യാ​​ണു വേ​​ണ്ട​​തെ​​ന്നു ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ പ​​റ​​ഞ്ഞു. കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​ക്കാ​​ട​​ൻ സ്വാ​​ഗ​​തം ആ​​ശം​​സി​​ച്ച ച​​ട​​ങ്ങി​​ൽ സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ബി​​ജോ പി.​​ബാ​​ബു ന​​ന്ദി പ​​റ​​ഞ്ഞു.


കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ രൂ​​പ​​ത​​ക​​ളി​​ലും കെ​​സി​​വൈെ​​മ്മി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ന​​ലെ സ​​മാ​​ധാ​​ന ദീ​​പം തെ​​ളി​​ച്ചു. സം​​സ്ഥാ​​ന സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം സീ​​റോ മ​​ല​​ബാ​​ർ, മ​​ല​​ങ്ക​​ര, ല​​ത്തീ​​ൻ രൂ​​പ​​ത​​ക​​ളു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ചടങ്ങിൽ തി​​രു​​വ​​ന​​ന്ത​​പു​​രം മേ​​ജ​​ർ അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​​ണ്‍.​​ ഡോ. വ​​ർ​​ക്കി ആ​​റ്റു​​പു​​റ​​ത്ത്, പാ​​ള​​യം ഫൊ​​റോ​​ന വി​​കാ​​രി മോ​​ണ്‍.​​ ഡോ.​​ടി.​​ നി​​ക്കോ​​ളാ​​സ്, കെ​​സി​​വൈ​​എം തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​ ലെ​​നി​​ൻ ഫെ​​ർ​​ണാ​​ണ്ട​​സ്, ഫാ.​​ ഡൈ​​സ​​ണ്‍ യേ​​ശു​​ദാ​​സ്, ഫാ.​​ ദീ​​പ​​ക് ആ​​ന്‍റോ, ഫാ.​​ ജോ​​മോ​​ൻ കാ​​ക്ക​​നാ​​ട്ട്, സി​​സ്റ്റ​​ർ ലി​​സ്ന ഒ​​എ​​സ്എ​​സ്, എം​​സി​​വൈ​​എം തി​​രു​​വ​​നന്ത​​പു​​രം മേ​​ജ​​ർ അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​​അ​​രു​​ണ്‍ ഏ​​റ​​ത്ത്, പ്ര​​സി​​ഡ​​ന്‍റ് ജി​​ത്ത് ജോ​​ണ്‍, കെ​​സി​​വൈ​​എം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ഷൈ​​ജു റോ​​ബി​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.