ഫേസ്ബു​ക്ക്‌വ​ഴി യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
ഫേസ്ബു​ക്ക്‌വ​ഴി യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Monday, February 18, 2019 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഫേ​​സ്ബു​​​ക്ക് വ​​​ഴി സൗ​​​ഹൃ​​​ദം ന​​​ടി​​​ച്ചു​ യു​​​വ​​​തി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പി​​​ഡീ​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച യു​​​വാ​​​വി​​​നെ സി​​​റ്റി ഷാ​​​ഡോ പോ​​​ലീ​​​സും മ്യൂ​​​സി​​​യം പോ​​​ലീ​​​സും ചേ​​​ർ​​​ന്നു പി​​​ടി​​​കൂ​​​ടി. വ​​​യ​​​നാ​​​ട് മാ​​​ന​​​ന്ത​​​വാ​​​ടി ഇ​​​ട​​​ത്ത​​​ട്ടേ​​​ൽ വീ​​​ട്ടി​​​ൽ ആ​​​ർ. ഷി​​​റി​​​ൽ​​​രാ​​​ജി (29) നെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ ഫേ​​സ്ബു​​​ക്ക് മെ​​​സ​​​ഞ്ച​​​റി​​​ൽ അ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വി​​​നെ​​​തി​​​രേ​​​യു​​​ള്ള തെ​​​ളി​​​വു ന​​​ൽ​​​കാ​​​മെ​​​ന്ന് സ​​​ന്ദേ​​​ശം അ​​​യ​​​ച്ചു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ഹോ​​​ട്ട​​​ൽ മു​​​റി​​​യി​​​ൽ ഒ​​​റ്റ​​​യ്ക്കു വ​​​ന്നാ​​​ൽ തെ​​​ളി​​​വു​​​ക​​​ൾ കാ​​​ണി​​​ച്ചു​​​ത​​​രാ​​​മെ​​​ന്നും പ​​​റ​​​ഞ്ഞാ​​​ണ് ഇ​​​യാ​​​ൾ യു​​​വ​​​തി​​​യെ നി​​​ര​​​ന്ത​​​രം ശ​​​ല്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നു നി​​​ര​​​വ​​​ധി മെ​​​സേ​​​ജു​​​ക​​​ൾ അ​​​യ​​​ച്ച് ശ​​​ല്യ​​​പ്പെ​​​ടു​​​ത്തി പാ​​​ള​​​യം ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ൽ വ​​​ന്നാ​​​ൽ നേ​​​രി​​​ട്ട് കാ​​​ണാ​​​മെ​​​ന്ന് അ​​​റി​​​യി​​​ച്ചു.


തു​​​ട​​​ർ​​​ന്ന് യു​​​വ​​​തി​​​യും ഭ​​​ർ​​​ത്താ​​​വും സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ സു​​​രേ​​​ന്ദ്ര​​​നു ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്ന് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ നി​​​ർ​​​ദേ​​​ശ പ്ര​​​കാ​​​രം ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ സി​​​റ്റി ഷാ​​​ഡോ പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പാ​​​ള​​​യം ബ​​​സ് സ്റ്റാ​​​ൻ​​​ഡി​​​ന് സ​​​മീ​​​പ​​​ത്തു​​നി​​​ന്ന് മ്യൂ​​​സി​​​യം പോ​​​ലീ​​​സ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്രാ​​​യ​​​മാ​​​കാ​​​ത്ത പ്ല​​​സ്ടു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​ന് വ​​​യ​​​നാ​​​ട് തി​​​രു​​​നെ​​​ല്ലി സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. ക​​​ണ്‍​ട്രോ​​​ൾ റൂം ​​​എ​​​സി​​​പി ശി​​​വ​​​സു​​​ത​​​ൻ​​​പി​​​ള്ള, മ്യൂ​​​സി​​​യം സി​​​ഐ പ്ര​​​ശാ​​​ന്ത്, ഷാ​​​ഡോ എ​​​സ്ഐ സു​​​നി​​​ൽ​​​ലാ​​​ൽ, ഷാ​​​ഡോ ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണ് അ​​​റ​​​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.