വി​വാ​ഹ​വും കു​ഞ്ഞു​ങ്ങ​ളെ സ്വീ​ക​രി​ക്കു​ന്ന​തും വൈ​കി​ക്ക​രു​ത്: പ്രോ ​ലൈ​ഫ് സ​മി​തി
Sunday, February 17, 2019 1:18 AM IST
കൊ​​​ച്ചി: വി​​​വാ​​​ഹ​​​പ്രാ​​​യ​​​വും കു​​​ഞ്ഞു​​​ങ്ങ​​​ളെ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തും പ്ര​​​സ​​​ക്ത​​​മ​​​ല്ലാ​​​ത്ത കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞു വൈ​​​കി​​​ക്ക​​​രു​​​തെ​​​ന്നു പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന കെ​​​സി​​​ബി​​​സി പ്രോ ​​​ലൈ​​​ഫ് സ​​​മി​​​തി യോ​​​ഗം ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി.

ഉ​​​പ​​​രി​​​പ​​​ഠ​​​നം, മി​​​ക​​​ച്ച തൊ​​​ഴി​​​ൽ എ​​​ന്നി​​​വ​​​യ്ക്കാ​​​യി നി​​​ര​​​വ​​​ധി വ​​​ർ​​​ഷ​​​ങ്ങ​​​ൾ നീ​​​ക്കി​​​വ​​​ച്ച​​​​ശേ​​​ഷ​​​മു​​​ള്ള വി​​​വാ​​​ഹാ​​​ലോ​​​ച​​​ന​​​ക​​​ൾ അ​​​വി​​​വാ​​​ഹി​​​ത​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്നു. വൈ​​​കി കു​​​ടും​​​ബ​​​ജീ​​​വി​​​തം ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി കു​​​ഞ്ഞു​​​ങ്ങ​​​ളെ സ്വീ​​​ക​​​രി​​​ച്ചു വ​​​ള​​​ർ​​​ത്താ​​​നു​​​ള്ള ത​​​ട​​​സം നേ​​​രി​​​ടു​​​ന്നു. എം​​​ടി​​​പി ആ​​​ക്ട് നി​​​ല​​​വി​​​ൽ വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം സ്ത്രീ​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കു​​​റ​​​വു വ​​​ന്ന​​​തും മു​​​പ്പ​​​തു വ​​​യ​​​സി​​​നു​​​ശേ​​​ഷ​​​മു​​​ള്ള അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ ചെ​​​റു​​​പ്പ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​വാ​​​ൻ കാ​​​ര​​​ണ​​​മാ​​​യെ​​​ന്നും യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി.


പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു ജോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജോ​​​ർ​​​ജ് എ​​​ഫ് സേ​​​വ്യ​​​ർ, സി​​​സ്റ്റ​​​ർ മേ​​​രി ജോ​​​ർ​​​ജ്, ടോ​​​മി സെ​​​ബാ​​​സ്റ്റ്യ​​​ൻ, ഷി​​​ബു ജോ​​​ണ്‍, ജ​​​യിം​​​സ് ആ​​​ഴ്ച​​​ങ്ങാ​​​ട​​​ൻ, ഉ​​​മ്മ​​​ച്ച​​​ൻ പി. ​​​ച​​​ക്കു​​​പു​​​ര​​​യ്ക്ക​​​ൽ, എം. ​​​എ. വ​​​ർ​​​ഗീ​​​സ്, മാ​​​ർ​​​ട്ടി​​​ൻ നെ​​​ട്ടൂ​​​ർ, നാ​​​ൻ​​​സി പോ​​​ൾ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.