വീ​ടി​നു സ​മീ​പ​ത്തെ വെള്ളക്കെട്ടിൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​ മ​രി​ച്ചു
വീ​ടി​നു സ​മീ​പ​ത്തെ വെള്ളക്കെട്ടിൽ ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​ മ​രി​ച്ചു
Monday, February 11, 2019 1:20 AM IST
കാ​​യം​​കു​​ളം: വീ​​ടി​​നു സ​​മീ​​പ​​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​​റ​​ങ്ങി​​യ ര​​ണ്ടു​ വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ങ്ങി​​മ​​രി​​ച്ചു. ആ​​റാ​​ട്ടു​​പു​​ഴ വ​​ലി​​യ​​ഴീ​​ക്ക​​ൽ ത​​റ​​യി​​ൽ​​ക്കട​​വ് മാ​​ലി​​ശേ​​രി​​ൽ ശി​​വ​​ജി​​യു​​ടെ മ​​ക​​ൻ കാ​​ർ​​ത്തി​​ക് (അ​​ന്പാ​​ടി-14), പു​​തു​​വ​​ലി​​ൽ ശി​​വ​​ൻ​​കു​​ഞ്ഞി​​ന്‍റെ മ​​ക​​ൻ നി​​ര​​ഞ്ജ​​ൻ (ഒ​​ന്പ​​ത്) എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഇ​​രു​​വ​​രും വെ​​ള്ള​​ക്കെ​​ട്ടി​​ൽ ക​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ​​പ്പോ​​ൾ വീ​​ട്ടു​​കാ​​ർ വി​​ല​​ക്കി തി​​രി​​കെ ക​​യ​​റ്റി​​യി​​രു​​ന്നു. പി​​ന്നീ​​ട് 10.30ഓ​​ടെ ഇ​​വ​​രെ കാ​​ണാ​​താ​​യ​​തി​​നെ​ത്തു​ട​​ർ​​ന്ന് വീ​​ട്ടു​​കാ​​രും മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളും ന​​ട​​ത്തി​​യ തെ​​ര​​ച്ചി​​ലി​​ൽ 11.30 ന് നി​​ര​​ഞ്ജ​​ന്‍റെ മൃ​​ത​​ദേ​​ഹ​​വും ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം കാ​​ർ​​ത്തി​​കി​​ന്‍റെ മൃ​​ത​​ദേ​​ഹ​​വും ക​​ണ്ടെ​​ത്തി.


വെ​​ള്ള​​ക്കെ​​ട്ടി​​ലൂ​​ടെ ന​​ട​​ന്ന​​പ്പോ​​ൾ മ​​ണ്ണെ​​ടു​​ക്കാ​​നാ​​യി ഡ്ര​​ഡ്ജ് ചെ​​യ്ത ഭാ​​ഗ​​ത്തു താ​​ഴ്ന്നുപോ​​യ​​താ​​കാ​​മെ​​ന്നു ക​​രു​​തു​​ന്നു. ഇ​​രു​​വ​​രും വ​​ലി​​യ​​ഴീ​​ക്ക​​ൽ ഗ​​വ. ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ്. കാ​​ർ​​ത്തി​​ക് ഒ​​ന്പ​​താം​ ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യും നി​​ര​​ഞ്ജ​​ൻ നാ​​ലാം​ ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​ണ്. ആ​​ദ​​ർ​​ശ (കു​​ട്ട​​മ്മ)​​യാ​​ണ് കാ​​ർ​​ത്തി​​ക്കി​​ന്‍റെ മാ​​താ​​വ്: സ​​ഹോ​​ദ​​ര​​ൻ: കി​​ര​​ണ്‍. നി​​ര​​ഞ്ജ​​ന്‍റെ മാ​​താ​​വ്: ജീ​​ന. സ​​ഹോ​​ദ​​ര​​ൻ: നീ​​ര​​ജ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.