യുവാവിന്‍റെ കൊലപാതകം: ജ്യേഷ്ഠൻ അറസ്റ്റിൽ
യുവാവിന്‍റെ കൊലപാതകം: ജ്യേഷ്ഠൻ അറസ്റ്റിൽ
Wednesday, January 23, 2019 1:25 AM IST
വാ​​ഴ​​ക്കു​​ളം: അ​​നു​​ജ​​ൻ കു​​ത്തേ​​റ്റു മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ ജ്യേ​​ഷ്ഠ​​നെ പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്തു. മ​​ഞ്ഞ​​ള​​ളൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ​​ന്ത്ര​​ണ്ടാം വാ​​ർ​​ഡി​​ലെ പി​​ര​​ളി​​മ​​റ്റം നെ​​ടു​​മ​​ല കൊ​​ത്ത​​ള​​ത്തു സോ​​മ​​ന്‍റെ മ​​ക​​ൻ ഉ​​ണ്ണി (32) യെ ​​കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ൽ ജ്യേ​​ഷ്ഠ​​ൻ അ​​ജേ​​ഷാ​​ണ് (35) വാ​​ഴ​​ക്കു​​ളം പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. വീ​​ട്ടി​​ൽ വ​​ഴ​​ക്കു​​ണ്ടാ​​ക്കു​​ന്ന​​ത് അ​​നു​​ജ​​നാ​​യ ഉ​​ണ്ണി (32) പ​​തി​​വാ​​യി ചോ​​ദ്യം ചെ​​യ്യു​​ന്ന​​തി​​ലു​​ള​​ള വി​​രോ​​ധ​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​നു പ്രേ​​രി​​പ്പി​​ച്ച​​തെ​​ന്ന് അ​​ജേ​​ഷ് പ​​റ​​ഞ്ഞ​​താ​​യി പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

വീ​​ടി​​നു​​ള്ളിൽ വ​​ച്ചു മീ​​ൻ വെ​​ട്ടാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ക​​ത്രി​​ക ഉ​​പ​​യോ​​ഗി​​ച്ചു നെ​​ഞ്ചി​​ൽ കു​​ത്തി​​യാ​​ണ് ഉ​​ണ്ണി​​യെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ​​ത്. കൃ​​ത്യ​​ത്തി​​നു​​ശേ​​ഷം ഒ​​ളി​​വി​​ൽ പോ​​യ അ​​ജേ​​ഷി​​നെ തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി വൈ​​കി അ​​ച്ച​​ൻ​​ക​​വ​​ല ഭാ​​ഗ​​ത്തു​​നി​​ന്നു പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു.വാ​​ഴ​​ക്കു​​ളം പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലു​​ള​​ള അ​​ജേ​​ഷി​​നെ ഇ​​ന്നു മൂ​​വാ​​റ്റു​​പു​​ഴ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കും.


തൊ​​ടു​​പു​​ഴ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു​​ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കി​​യ ഉ​​ണ്ണി​​യു​​ടെ മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ല​​ര​​യോ​​ടെ വീ​​ട്ടു​​വ​​ള​​പ്പി​​ൽ സം​​സ്ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.