കുറവിലങ്ങാട്: സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി 26, 27 തീയതികളിൽ സഭയിലെ ഏക മേജർ ആർക്കിഎപ്പിസ്കോപ്പൽ ദേവാലയമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയം സന്ദർശിക്കും.
26 നു വൈകുന്നേരം 6.15 ന് കുറവിലങ്ങാട് ദേവാലയത്തിൽ എത്തിച്ചേരുന്ന മേജർ ആർച്ച്ബിഷപ്പിനെ പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിക്കും. കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം മേജർ ആർച്ച്ബിഷപ്പിൽ നിന്ന് 16 ഇടവക ദേവാലയങ്ങളും നസ്രത്ത്ഹിൽ തിരുക്കുടുംബ ദേവാലയവും ഏറ്റുവാങ്ങും. കുറവിലങ്ങാട് ഫൊറോനയിലെ കാളികാവ്, കാട്ടാന്പാക്ക്, കൂടല്ലൂർ, കുറിച്ചിത്താനം, മണ്ണയ്ക്കനാട്, മരങ്ങാട്ടുപിള്ളി, മോനിപ്പള്ളി, പാലയ്ക്കാട്ടുമല, രത്നഗിരി, ഉദയഗിരി, വാക്കാട്, വയല എന്നീ ഇടവകകളും മുൻപ് കുറവിലങ്ങാട് ഫൊറോനയുടെ ഭാഗമായിരുന്ന ജയ്ഗിരി, കാഞ്ഞിരത്താനം, കളത്തൂർ, സ്ലീവാപുരം ഇടവകകളും ഇടവകാതിർത്തിയിലെ വിവിധ ആശ്രമ ദേവാലയങ്ങളുമാണ് തിരുസ്വരൂപം ഏറ്റുവാങ്ങുക. 7.30 ന് ഫൊറോനയിലെ വൈദികരുടെ സമ്മേളനത്തിലും തുടർന്ന് പള്ളിയോഗത്തിലും മേജർ ആർച്ച്ബിഷപ്പും പാലാ രൂപതാധ്യക്ഷനും പങ്കെടുക്കും.
27 നു രാവിലെ 8.30ന് ഇടവകയിലെ വിവിധ ഭക്തസംഘടന അംഗങ്ങളുടെ യോഗത്തിൽ മേജർ ആർച്ചബിഷപ് പങ്കെടുത്ത് സന്ദേശം നൽകും. 10 ന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, ആർച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിൽ തുടങ്ങിയവർ സഹകാർമികരാകും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.