പള്ളിവാസൽ വിപുലീകരണ പദ്ധതി: കരാർ ഏറ്റെടുക്കാൻ ആളില്ല
Wednesday, January 23, 2019 1:10 AM IST
തൊ​ടു​പു​ഴ: പ​ള്ളി​വാ​സ​ൽ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ പ​വ​ർ ഹൗ​സ് നി​ർ​മാ​ണ​മു​ൾ​പ്പെ​ടെ പൂ​ർ​ത്തി​യാ​ക്കാ​ൻ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചി​ട്ടും ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ല. 70.45 കോ​ടി രൂ​പ​യു​ടെ അ​നു​ബ​ന്ധ ടെ​ൻ​ഡ​റി​ൽ ആ​രും പ​ങ്കെ​ടു​ക്കാ​ത്ത​താ​ണ് കെ​എ​സ്ഇ​ബിയെ ​കു​ഴ​യ്ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ 18 വ​രെ​യാ​ണ് ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്. ടെ​ൻ​ഡ​ർ തു​റ​ക്കാ​നു​ള്ള തീ​യ​തി നി​ശ്ച​യി​ച്ചി​രു​ന്ന​ത് ഇ​ന്ന​ലെ​യാ​ണ്. സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചി​ട്ടും ക​രാ​ർ ഏ​റ്റെ​ടു​ക്കാ​ൻ ആ​രും എ​ത്തി​യി​ല്ല. പ​ള്ളി​വാ​സ​ൽ പ​വ​ർ ഹൗ​സി​ന്‍റെ അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യ പെ​ൻ​സ്റ്റോ​ക്കു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്ക​ലും ഇ​തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. പ​ന്ത്ര​ണ്ടു വ​ർ​ഷം മു​ന്പ് നി​ർ​മാ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി ഇ​നി​യും നീ​ളു​മെ​ന്നു​റ​പ്പാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.