തി​യ​റ്റ​റു​ക​ളു​ടെ നി​സ​ഹ​ക​ര​ണം ചെ​റി​യ ചി​ത്ര​ങ്ങ​ളെ ബാ​ധി​ക്കും: സി​യാ​ദ് കോ​ക്ക​ർ
Wednesday, January 23, 2019 1:06 AM IST
കൊ​​​ച്ചി: തി​​​യ​​​റ്റ​​​റു​​​ക​​​ളു​​​ടെ നി​​​സ​​​ഹ​​​ക​​​ര​​​ണം ചെ​​​റി​​​യ ചി​​​ത്ര​​​ങ്ങ​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് നി​​​ർ​​​മാ​​​താ​​​വ് സി​​​യാ​​​ദ് കോ​​​ക്ക​​​ർ. പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളെ​​​വ​​​ച്ചു ചെ​​​റി​​​യ സി​​​നി​​​മ​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തെ ഇ​​​ത്ത​​​രം ന​​​ട​​​പ​​​ടി​​​ക​​​ൾ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും. ഷ​​​റ​​​ഫു​​​ദ്ദി​​​നും അ​​​നു സി​​​ത്താ​​​ര​​​യും പ്ര​​​ധാ​​​ന ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് എ.​​​കെ. സാ​​​ജ​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ’നീ​​​യും ഞാ​​​നും’ സി​​​നി​​​മ​​​യു​​​ടെ പ്ര​​​ചാ​​​ര​​​ണാ​​​ർ​​​ത്ഥം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ആ​​​ദ്യ​​​കാ​​​ല​​​ത്ത് മി​​​ക​​​ച്ച സി​​​നി​​​മ​​​ക​​​ളെ തി​​​യ​​​റ്റ​​​റു​​​കാ​​​ർ ന​​​ന്നാ​​​യി പ്രോ​​​ൽ​​​സാ​​​ഹി​​​പ്പി​​​ച്ചി​​​രു​​​ന്നു. ആ​​​ദ്യ പ്ര​​​ദ​​​ർ​​​ശ​​​ന​​​ങ്ങ​​​ളി​​​ൽ വീ​​​ണു​​​പോ​​​കു​​​മാ​​​യി​​​രു​​​ന്ന മി​​​ക​​​ച്ച സി​​​നി​​​മ​​​ക​​​ളെ പി​​​ന്നീ​​​ട് താ​​​ങ്ങി നി​​​ർ​​​ത്തി​​​യ​​​ത് തി​​​യ​​​റ്റ​​​റു​​​കാ​​​രു​​​ടെ പി​​​ന്തു​​​ണ​​​യാ​​​യി​​​രു​​​ന്നു. സ​​​ല്ലാ​​​പ​​​വും ആ​​​കാ​​​ശ​​​ദൂ​​​തു​​​മൊ​​​ക്കെ​ ഉ​​​ദാ​​​ഹ​​​ര​​​ണ​​​ങ്ങ​​​ളാ​​ണ്. ഏ​​​റെ നാ​​​ളു​​​ക​​​ൾ​​​ക്ക് ശേ​​​ഷം നി​​​ർ​​​മി​​​ച്ച സി​​​നി​​​മ​​​യാ​​​ണ് നീ​​​യും ഞാ​​​നും. ചി​​​ത്ര​​​ത്തി​​​ന് മി​​​ക​​​ച്ച അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


സം​​​വി​​​ധാ​​​യ​​​ക​​​ന​​​ല്ല, സി​​​നി​​​മ​​​യാ​​​ണ് സം​​​സാ​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും എ​​​കെ സാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. ചെ​​​റി​​​യ ചി​​​ത്ര​​​ങ്ങ​​​ൾ പ്രേ​​​ക്ഷ​​​ക​​​രി​​​ലേ​​​ക്ക് കൂ​​​ടു​​​ത​​​ലാ​​​യി എ​​​ത്തു​​​ന്നി​​​ല്ലെ​​​ന്നു ന​​​ട​​​ൻ ഷ​​​റ​​​ഫു​​​ദ്ദി​​​ൻ ചൂ​​ണ്ടി​​ക്കാ​​ട്ടി​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.