കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​നി​ടെ മരണം: ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്
കീ​ട​നാ​ശി​നി ത​ളി​ക്കു​ന്ന​തി​നി​ടെ മരണം: ദു​രൂ​ഹ​ത​യെ​ന്ന് പോ​ലീ​സ്
Tuesday, January 22, 2019 1:34 AM IST
തി​​രു​​വ​​ല്ല: വേ​​ങ്ങ​​ൽ പാ​​ട​​ശേ​​ഖ​​ര​​ത്തു കീ​​ട​​നാ​​ശി​​നി ത​​ളി​​ക്കു​​ന്ന​​തി​​നി​​ടെ അ​​സ്വ​​സ്ഥ​​ത​​യു​​ണ്ടാ​​യ​​തി​​നെ​ത്തു​ട​​ർ​​ന്ന് ആ​​ശു​​പ​​ത്രി​​യി​​ൽ മ​​രി​​ച്ച മ​​ത്താ​​യി ഈ​​ശോ​​യു​​ടെ ഉ​​ള്ളി​​ൽ വി​​ഷം ചെ​​ന്ന​തു ദു​​രൂ​​ഹ​​മെ​​ന്നു പോ​​ലീ​​സ്. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ന​​ട​​ന്ന പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​ന്‍റെ പ്രാ​​ഥ​​മി​​ക വി​​വ​​ര​​ങ്ങ​​ളി​​ലാ​​ണ് ഇയാളുടെ ആ​​മാ​​ശ​​യ​​ത്തി​​ൽ വി​​ഷാം​​ശം ക​​ല​​ർ​​ന്ന ദ്രാ​​വ​​കം ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​യി റി​​പ്പോ​​ർ​​ട്ടു​​ള്ള​​തെ​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

മ​​രു​​ന്നു ത​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ത്തി​​ന്‍റെ ക​​ര​​യി​​ൽ നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​ത്താ​​യി ഈ​​ശോ. മ​​റ്റു ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് അ​​സ്വ​​സ്ഥ​​ത​​യു​​ണ്ടാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് മ​​ത്താ​​യി ഈ​​ശോ​​യ്ക്കും അ​​സ്വ​​സ്ഥ​​ത​​യു​​ണ്ടാ​​യ​​ത്. ഇ​​യാ​​ളു​​ടെ ശ​​രീ​​ര​​ത്തി​​ലേ​​ക്കു വി​​ഷാം​​ശ​​മെ​​ത്തി​​യ​​തു ഭ​​ക്ഷ​​ണ​​ത്തി​​ലൂ​​ടെ​​യോ പാ​​നീ​​യ​​ത്തി​​ലൂ​​ടെ​​യോ ആ​​കാ​​മെ​​ന്ന നി​​ഗ​​മ​​ന​​മാ​​ണ് പ്രാ​​ഥ​​മി​​ക​​മാ​​യു​​ള്ള​​തെ​ന്നു തി​​രു​​വ​​ല്ല ഡി​​വൈ​​എ​​സ്പി സ​​ന്തോ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞു.


മ​​രി​​ച്ച സ​​ന​​ൽ​​കു​​മാ​​ർ എ​​ന്ന ക​​ർ​​ഷ​​ക​​ത്തൊ​​ഴി​​ലാ​​ളി​​യു​​ടെ ശ്വാ​​സ​​കോ​​ശ​​ത്തി​​ൽ വി​​ഷാം​​ശം ക​​ല​​ർ​​ന്ന വാ​​ത​​ക​​ത്തി​​ന്‍റെ അം​​ശം ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു. സ​ന​ൽ​കു​മാ​റി​ന്‍റെ മ​ര​ണം കീ​ട​നാ​ശി​നി ശ്വ​സി​ച്ചാ​ണെ​ന്നാ​ണ് നി​ഗ​മ​നം. മ​​രി​​ച്ച​​വ​​രു​​ടെ ആ​​ന്ത​​രി​​കാ​​വ​​യ​​വ​​ങ്ങ​​ൾ വി​​ശ​​ദ​​മാ​​യ പ​​രി​​ശോ​​ധ​​ന​​യ്ക്കു ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.