സി​റി​യ​ക് ചാ​ഴി​കാ​ട​ൻ കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്, ബിജോ ജനറൽ സെക്രട്ടറി
Tuesday, January 22, 2019 1:14 AM IST
കോ​​ട്ട​​യം: കെ​​സി​​വൈ​​എം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റാ​​യി കോ​​ട്ട​​യം അ​​തി​​രൂ​​പ​​താം​​ഗ​​മാ​​യ സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. സം​​സ്ഥാ​​ന യു​​വ​​ജ​​ന​​ക്ഷേ​​മ​​ബോ​​ർ​​ഡ് അം​​ഗം, മി​​ജാ​​ർ​​ക് ദേ​​ശീ​​യ കോ​​-ഒാർ​​ഡി​​നേ​​റ്റ​​ർ, ഇ​​ന്ത്യ​​ൻ കാ​​ത്ത​​ലി​​ക് യൂ​​ത്ത് മൂ​​വ്മെ​​ന്‍റ് ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി, കെ​​സി​​വൈ​​എം സം​​സ്ഥാ​​ന ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ള്ള ഇ​​ദ്ദേ​​ഹം 2012ലെ ​​സി​​ബി​​സി​​ഐ നാ​​ഷ​​ണ​​ൽ യൂ​​ത്ത് അ​​വാ​​ർ​​ഡ് ജേ​​താ​​വ് കൂ​​ടി​​യാ​​ണ്.

മൂ​​വാ​​റ്റു​​പു​​ഴ രൂ​​പ​​താം​​ഗ​​മാ​​യ ബി​​ജോ പി. ​​ബാ​​ബു​​വാ​​ണ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി. കെ​​സി​​വൈ​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി, സം​​സ്ഥാ​​ന ട്ര​​ഷ​​റ​​ർ എ​​ന്നീ നി​​ല​​ക​​ളി​​ൽ ഇ​​ദ്ദേ​​ഹം പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. വ​​രാ​​പ്പു​​ഴ അ​​തി​​രൂ​​പ​​താം​​ഗ​​മാ​​യ ജോ​​സ് റാ​​ൽ​​ഫ്, കൊ​​ല്ലം രൂ​​പ​​താം​​ഗ​​മാ​​യ ഡെ​​ലി​​ൻ ഡേ​​വി​​ഡ് എ​​ന്നി​​വ​​രാ​​ണ് സം​​സ്ഥാ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ്മാ​​ർ. തി​​രു​​വ​​ന​​ന്ത​​പു​​രം ല​​ത്തീ​​ൻ അ​​തി​​രൂ​​പ​​താം​​ഗ​​മാ​​യ സ​​ന്തോ​​ഷ് രാ​​ജ്, താ​​മ​​ര​​ശേ​​രി രൂ​​പ​​താം​​ഗ​​മാ​​യ തേ​​ജ​​സ് മാ​​ത്യു, പാ​​ല​​ക്കാ​​ട് രൂ​​പ​​താം​​ഗ​​മാ​​യ റോ​​സ്മോ​​ൾ ജോ​​സ്, തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​താം​​ഗ​​മാ​​യ കെ.​​എ​​സ്. ടീ​​ന എ​​ന്നി​​വ​​രെ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യും തി​​രു​​വ​​ന​​ന്ത​​പു​​രം മ​​ല​​ങ്ക​​ര അ​​തി​​രൂ​​പ​​താം​​ഗ​​മാ​​യ ഷാ​​രോ​​ണ്‍ കോ​​ശി​​യെ സം​​സ്ഥാ​​ന ട്ര​​ഷ​​റ​​റാ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്തു. തൃ​​ശൂ​​രി​​ൽ കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ രൂ​​പ​​ത​​ക​​ളി​​ൽ​നി​​ന്നു​​മു​​ള്ള യു​​വ​​ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്ത 41-ാമ​​ത് സം​​സ്ഥാ​​ന സെ​​ന​​റ്റി​​ലാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്.


സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സ്റ്റീ​​ഫ​​ൻ തോ​​മ​​സ് ചാ​​ല​​ക്ക​​ര സ​​ത്യ​​പ്ര​​തി​​ജ്ഞാ​​വാ​​ച​​കം ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു. മു​​ൻ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഇ​​മ്മാ​​നു​​വ​​ൽ മൈ​​ക്കി​​ൾ, മു​​ൻ സം​​സ്ഥാ​​ന ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യു ജേ​​ക്ക​​ബ് തി​​രു​​വാ​​ലി​​ൽ, എ​​ബി​​ൻ ക​​ണി​​വ​​യ​​ലി​​ൽ, ഫാ. ​​ഡി​​റ്റോ കൂ​​ള, അ​​നു​​പ് പു​​ന്ന​​പ്പു​​ഴ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.