ഛത്ര ​വി​ശ്വ​ക​ർമ അ​വാ​ർ​ഡ് ജ്യോ​തി എ​ൻ​ജി. കോ​ള​ജി​ന്
ഛത്ര ​വി​ശ്വ​ക​ർമ അ​വാ​ർ​ഡ് ജ്യോ​തി എ​ൻ​ജി. കോ​ള​ജി​ന്
Tuesday, January 22, 2019 1:13 AM IST
തൃ​​​​ശൂ​​​​ർ: എ​​​​ഐ​​​​സി​​​​ടി​​​​ഇ​​​​യു​​​​ടെ​​​​യും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ൽ സ​​​​മി​​​​തി​​​​ക​​​​ളാ​​​​യ ഇ​​​​സി​​​​ഐ, ഐ​​​​എ​​​​സ്ടി​​​​ഇ എ​​​​ന്നി​​​​വ​​​​യു​​​​ടെ​​​​യും ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഛത്ര ​​​​വി​​​​ശ്വ​​​​ക​​​​ർ​​​​മ അ​​​​വാ​​​​ർ​​​​ഡി​​​​നാ​​​​യു​​​​ള്ള മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ചെ​​​​റു​​​​തു​​​​രു​​​​ത്തി ജ്യോ​​​​തി എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജ് സ​​​​മ്മാ​​​​ന​​​​ർ​​​​ഹ​​​​മാ​​​യി. സാ​​​​നി​​​​ട്ടേ​​​​ഷ​​​​നും മാ​​​​ലി​​​​ന്യ മാ​​​​നേ​​​​ജ്മെ​​​​ന്‍റും എ​​​​ന്ന മേ​​​​ഖ​​​​ല​​​​യി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച ജ്യോ​​​​തി കോ​​​ള​​​ജ് ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ര​​​​ണ്ടാം​​​​സ്ഥാ​​​​നം​ നേ​​​​ടി.

അ​​​​ധ്യാ​​​​പി​​​​ക​​​​യാ​​​യ അ​​​​ശ്വ​​​​തി വി​​​​ത്സ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ അ​​​​സ്ന ന​​​​സ്റി​​​​ൻ, ജി​​​​മ മ​​​​രി​​​​യ, കാ​​​​ത​​​​റി​​​​ൻ ആ​​​​ന്‍റോ, ബി​​​​നി മ​​​​രി​​​​യ എ​​​​ന്നീ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ള​​​​ട​​​​ങ്ങി​​​​യ ടീം ​​​​രൂ​​​​പ​​​ക​​​​ൽ​​​​പ്പ​​​​ന ചെ​​​​യ്ത സ്മാ​​​​ർ​​​​ട്ട് നാ​​​​പ്കി​​​​ൻ എ​​​​ന്ന ഉ​​​​ത്പ​​​​ന്ന​​​​മാ​​​​ണ് സ​​​​മ്മാ​​​​നാ​​​​ർ​​​​ഹ​​​​മാ​​​​യ​​​​ത്. ഭി​​​​ന്ന​​​​ശേ​​​​ഷി​​​​ക്കാ​​​​രാ​​​​യ സ്ത്രീ​​​​ക​​​​ൾ​​​​ക്കു സൗ​​​​ക​​​​ര്യ​​​​പ്ര​​​​ദ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന സാ​​​​നി​​​​ട്ട​​​​റി ട​​​​വ​​​​ലു​​​​ക​​​​ൾ ജൂ​​​​റി​​​​യു​​​​ടെ പ്ര​​​​ശം​​​​സ നേ​​​ടി. ആ​​​​റു മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട 116 ടീ​​​​മു​​​​ക​​​​ളാ​​​​ണ് അ​​​​വ​​​​സ​​​​ാന റൗ​​​​ണ്ടി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.