എ​ടാ​ട്ട് വാ​ഹ​നാ​പ​ക​ടം: ഉ​ഡു​പ്പി സ്വ​ദേ​ശി മ​രി​ച്ചു
Tuesday, January 22, 2019 12:56 AM IST
പ​യ്യ​ന്നൂ​ര്‍: എ​ടാ​ട്ട് ദേ​ശീ​യ​പാ​ത​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഉ​ഡു​പ്പി സ്വ​ദേ​ശി മ​രി​ച്ചു. ആ​ശാ​രിപ​ണി​ക്കാ​ര​നാ​യ മം​ഗ​ലാ​പു​രം ഉ​ഡു​പ്പി ബൈ​ന്തൂ​രി​ലെ രാ​മ​ച​ന്ദ്ര ആ​ചാ​രി-​ബി​ന്ദു​ലേ​ഖ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ എം.​ആ​ര്‍.​ര​തീ​ഷാ​ണ് (24) മ​രി​ച്ച​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് മോ​ര്‍​ച്ച​റി​യി​ല്‍. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ഓ​ടെ എ​ഴി​ലോ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ കോ​ള​നി സ്‌​റ്റോ​പ്പി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. ഇ​യാ​ള്‍ ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​മാ​യി എ​ടാ​ട്ട് താ​മ​ര​ക്കു​ള​ങ്ങ​ര​യി​ല്‍ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ച്ച് ആ​ശാ​രി​പ്പ​ണി ചെ​യ്തു വ​രി​ക​യായി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.