ട്രക്ക് കൊക്കയിലേക്കു മറിഞ്ഞു സൈ​നി​ക​ൻ മ​രി​ച്ചു
Tuesday, January 22, 2019 12:56 AM IST
നെ​​ടു​​ങ്ക​​ണ്ടം: പ​​ട്ടാ​​ള ട്ര​​ക്ക് മ​​റി​​ഞ്ഞു സൈ​​നി​​ക​​ൻ മ​​രി​​ച്ചു. ക​​ര​​സേ​​ന​​യി​​ലെ ആ​​സാം റെ​​ജി​​മെ​​ന്‍റി​​ലെ ട്ര​​ക്ക് ഡ്രൈ​​വ​​ർ ചേ​​ന്പ​​ളം ന​​ന്തി​​കാ​​ട്ട് (ചേ​​ന​​പ്പു​​ര) ജോ​​സ​​ഫി​​ന്‍റെ (റെ​ജി) മ​​ക​​ൻ റോ​​ബി​​ൻ (22) ആ​​ണ് മ​​രി​​ച്ച​​ത്.

ഞാ​​യ​​റാ​​ഴ്ച വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ റോ​​ബി​​ൻ ഓ​​ടി​​ച്ചി​​രു​​ന്ന ട്ര​​ക്ക് കൊ​​ക്ക​​യി​​ലേ​​ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു​വെ​​ന്നാ​​ണ് ക​​ര​​സേ​​ന വീ​​ട്ടു​​കാ​​രെ അ​​റി​​യി​​ച്ച​​ത്. ര​​ണ്ടു​ വ​​ർ​​ഷം മു​​ന്പാ​​ണ് റോ​​ബി​​ൻ ഡ്രൈ​​വ​​റാ​​യി ക​​ര​​സേ​​ന​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്. സെ​​ഗ്‌മെ​​ന്‍റി​​ൽ​​നി​​ന്ന് 300 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലെ​​ത്തി​​ക്കാ​​നു​​ള്ള ന​​ട​​പ​​ടി ക​​ര​​സേ​​ന സ്വീ​​ക​​രി​​ച്ചു. അമ്മ: സെ​​ലി​​ൻ. സ​​ഹോ​​ദ​​രി:​​ റോ​​സ്മി (ബി​​കോം വി​​ദ്യാ​​ർ​​ഥി​​നി).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.