കുസാറ്റ് പ്ര​സം​ഗ​ മ​ത്സ​രവിജയികൾ
Tuesday, January 22, 2019 12:55 AM IST
കൊ​​​ച്ചി: മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി​​​യു​​​ടെ 150 -ാം ജ​​ന്മ​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി ശാ​​​സ്ത്ര സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​യി​​ൽ​ (കു​​സാ​​റ്റ്) സം​​​ഘ​​​ടി​​​പ്പി​​​ച്ച അ​​​ഖി​​​ല കേ​​​ര​​​ള അ​​​ന്ത​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ്ര​​​സം​​​ഗ മ​​​ത്സ​​​ര​​​ത്തി​​​ൽ കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ കാ​​​ശി​​​നാ​​​ഥ് ഒ​​​ന്നാം സ്ഥാ​​നം നേ​​ടി.

ട്രോ​​​ഫി​​​യും 5000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡു​​മാ​​ണു സ​​മ്മാ​​നം. ര​​​ണ്ടാം സ്ഥാന​​ത്തെ​​ത്തി​​യ കേ​​​ര​​​ള ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഹ​​​ർ​​​ഷ ജോ​​​യി​​ക്കു ട്രോ​​​ഫി​​​യും 3000 രൂ​​​പ​​​യും മൂ​​​ന്നാം സ്ഥാ​​​ന​​​ത്തെ​​ത്തി​​യ മ​​​ഹാ​​​ത്മാ ഗാ​​​ന്ധി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ജീ​​​ത്തു ജോ​​​ർ​​​ജി​​നു ട്രോ​​​ഫി​​​യും 3000 രൂ​​​പ​​യും ല​​ഭി​​ച്ചു. വി​​​ജ​​​യി​​​ക​​​ൾ​​​ക്കു കു​​​സാ​​​റ്റ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ആ​​​ർ. ശ​​​ശി​​​ധ​​​ര​​​ൻ സ​​മ്മാ​​നം വി​​​ത​​​ര​​​ണം ചെ​​​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.