റെസി​ഡ​ന്‍റ്​സ് അ​സോ​. മുഖേന വോട്ടുറപ്പിക്കാൻ സിപിഎം
റെസി​ഡ​ന്‍റ്​സ് അ​സോ​.  മുഖേന വോട്ടുറപ്പിക്കാൻ സിപിഎം
Monday, January 21, 2019 1:01 AM IST
ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല യു​​​വ​​​തീ​​​പ്ര​​​വേ​​​ശ​​​ന വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പാ​​​ർ​​​ട്ടി​​​യു​​​ടെ നി​​​ല​​​പാ​​​ടി​​​നോ​​​ട് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ വ്യ​​​ക്തി​​​ഗ​​​ത അ​​​ഭി​​​പ്രാ​​​യ​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സി​​​പി​​​എം ആ​​​രം​​​ഭി​​​ച്ചു.

വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​ന്‍റെ പേ​​രി​​ൽ പാ​​​ർ​​​ട്ടി​​​യി​​​ലെ വി​​​ശ്വാ​​സി​​​ക​​​ളാ​​​യ വ​​​നി​​​ത​​​ക​​​ളു​​​ടെ വോ​​​ട്ടു​​​ക​​​ൾ ചോ​​​ർ​​​ന്നേ​​​ക്കു​​മെ​​​ന്ന ആ​​​ശ​​​ങ്ക പാ​​​ർ​​​ട്ടി​​​ക്കു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വോ​​​ട്ടു​​​ക​​​ൾ പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നും ഭി​​​ന്നാ​​​ഭി​​​പ്രാ​​​യ​​​മു​​​ള്ള​​​വ​​​രു​​​ടെ മ​​​ന​​​സ് മാ​​​റ്റി​​​യെ​​​ടു​​​ക്കാ​​​നു​​​മു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

പാ​​​ർ​​​ട്ടി​​​ക്ക് നി​​​യ​​​ന്ത്ര​​​ണ​​​മു​​​ള്ള റെ​​​സി​​​ഡ​​​ന്‍റ്​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ശ​​​ബ​​​രി​​​മ​​​ല വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ട​​ത്തു​​​ക. റെ​​​സി​​​ഡ​​​ന്‍റ്​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ കു​​​ടും​​​ബ​​​കൂ​​​ട്ടാ​​​യ്മ​​​ക​​​ൾ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത് പ​​​ല വി​​​ഷ​​​യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​ചെ​​​യ്യു​​​ന്ന​​​തി​​​നൊ​​​പ്പം ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​വും ച​​​ർ​​​ച്ച​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കാ​​​നാ​​​ണ് കീ​​​ഴ്ഘ​​​ട​​​ക​​​ങ്ങ​​​ൾ​​​ക്കു ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന നി​​​ർ​​​ദേ​​​ശം. ഇ​​​ത്ത​​​ര​​​മൊ​​​രു കു​​​ടും​​​ബ കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ന്ന​​​പ്പോ​​​ൾ കോ​​​ട​​​തി​​​വി​​​ധി ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്തം മാ​​​ത്ര​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ചെ​​​യ്ത​​​തെ​​​ന്ന് സ​​​മ​​​ർ​​​ഥി​​​ക്കാ​​നാ​​ണ് നേ​​തൃ​​ത്വം ശ്ര​​മി​​ച്ച​​ത്.


പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റി​​​യ​​​തി​​​നു​​​പി​​​ന്നാ​​​ലെ സ്വാ​​​ശ്ര​​​യ കോ​​​ള​​​ജ് വി​​​ഷ​​​യം, ബ​​​ന്ധു​​​നി​​​യ​​​മ​​​ന വി​​​വാ​​​ദ​​​ങ്ങ​​​ൾ എ​​​ന്നി​​​വ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ​​​യ്ക്ക് മ​​​ങ്ങ​​​ലേ​​​ൽ​​​പ്പി​​​ച്ച​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു റ​​​സി​​​ഡ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളി​​​ൽ സ്വാ​​​ധീ​​​ന​​​മു​​​റ​​​പ്പി​​​ക്കാ​​​ൻ സി​​​പി​​​എം ത​​ന്ത്രം മെ​​ന​​ഞ്ഞ​​ത്. പ്ര​​​കൃ​​​തി​​​സം​​​ര​​​ക്ഷ​​​ണം, വി​​​ഷ​​​ര​​​ഹി​​​ത പ​​​ച്ച​​​ക്ക​​​റി, പ​​​ച്ച​​​ക്ക​​​റി വി​​​ത്തു​​​വി​​​ത​​​ര​​​ണം, പ​​​രി​​​സ്ഥി​​​തി വി​​​ഷ​​​യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്കി​​​ട​​​യി​​​ൽ വേ​​​രോ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യാ​​​യി​​​രു​​​ന്നു അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ൾ പ​​​ല​​​തും പാ​​​ർ​​​ട്ടി കൈ​​​പ്പി​​​ടി​​​യി​​​ലാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.