ശ​ബ​രി​മ​ല ന​ട അ​ട​ച്ചു, തീ​ർ​ഥാ​ട​ന​കാ​ലം സ​മാ​പി​ച്ചു
ശ​ബ​രി​മ​ല ന​ട അ​ട​ച്ചു, തീ​ർ​ഥാ​ട​ന​കാ​ലം സ​മാ​പി​ച്ചു
Monday, January 21, 2019 1:01 AM IST
ശ​​ബ​​രി​​മ​​ല: പ​​ന്ത​​ളം രാ​​ജ​​പ്ര​​തി​​നി​​ധി​​യു​​ടെ ദ​​ർ​​ശ​​ന​​ത്തോ​​ടെ ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര ന​​ട അ​​ട​​ച്ചു. ഉ​​ദ​​യാ​​സ്ത​​മ​​ന പൂ​​ജ​​യും പ​​ടി​​പൂ​​ജ​​യും ക​​ഴി​​ഞ്ഞ് 19ന് ​​രാ​​ത്രി 9.30ന് ​​ഹ​​രി​​വ​​രാ​​സ​​നം പാ​​ടി ന​​ട​​അ​​ട​​ച്ച​​തോ​​ടെ ഈ ​​വ​​ര്‍​ഷ​​ത്തെ മ​​ണ്ഡ​​ല-​​മ​​ക​​ര​​വി​​ള​​ക്ക് മ​​ഹോ​​ത്സ​​വ​​ത്തി​നു പ​​രി​​സ​​മാ​​പ്തി​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് മാ​​ളി​​ക​​പ്പു​​റ​​ത്തു ഗു​​രു​​തി​​യും ന​​ട​​ന്നു.

ഇ​​ന്ന​​ലെ ദ​​ര്‍​ശ​​നം പ​​ന്ത​​ളം രാ​​ജ​​പ്ര​​തി​​നി​​ധി​ക്കു മാ​​ത്ര​​മാ​​യി​​രു​​ന്നു. രാ​​വി​​ലെ അ​​ഞ്ചി​​നു ന​​ട തു​​റ​​ന്നു. ഗ​​ണ​​പ​​തി ഹോ​​മ​​ത്തി​​നു ശേ​​ഷം 6.30ന് ​​പ​​ന്ത​​ളം രാ​​ജ​​പ്ര​​തി​​നി​​ധി ശ്രീ​​മൂ​​ലം തി​​രു​​നാ​​ള്‍ രാ​​ഘ​​വ​​വ​​ർ​​മ ദ​​ര്‍​ശ​​നം ന​​ട​​ത്തി.

മേ​​ല്‍​ശാ​​ന്തി ന​​ട​​യ​​ട​​ച്ചു രാ​​ജ​​പ്ര​​തി​​നി​​ധി​​ക്കു താ​​ക്കോ​​ല്‍ കൈ​​മാ​​റി. രാ​​ജ​​പ്ര​​തി​​നി​​ധി അ​​ടു​​ത്ത ഒ​​രു വ​​ര്‍​ഷ​​ത്തേ​​ക്കു​​ള്ള ചെ​​ല​​വി​​നാ​​യി കി​​ഴി​​പ്പ​​ണം മാ​​നേ​​ജ​​രെ​​യും താ​​ക്കോ​​ല്‍ മേ​​ല്‍​ശാ​​ന്തി​​യേ​​യും ഏ​​ല്പി​​ച്ചു.


പ​​തി​​നെ​​ട്ടാം​​പ​​ടി​​യ്ക്കു താ​​ഴെ​​വ​​ച്ചാ​​ണ് ഈ ​​ച​​ട​​ങ്ങ് ന​​ട​​ന്ന​​ത്. ഇ​​തി​​നു മു​​ന്നോ​​ടി​​യാ​​യി തി​​രു​​വാ​​ഭ​​ര​​ണ​​ങ്ങ​​ള്‍ കാ​​ല്‍​ന​​ട​​യാ​​യി പ​​ന്ത​​ളം കൊ​​ട്ടാ​​ര​​ത്തി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​യി. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ഭ​​ക്ത​​രു​​ടെ ശ​​ര​​ണം​​വി​​ളി​​യോ​​ടെ ച​​ട​​ങ്ങു​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി ഈ ​​വ​​ര്‍​ഷ​​ത്തെ മ​​ണ്ഡ​​ല- ​മ​​ക​​ര​​വി​​ള​​ക്ക് ഉ​​ത്സ​​വ​​ത്തി​​നു കൊ​​ടി​​യി​​റ​​ങ്ങി. കും​​ഭ​​മാ​​സ പൂ​​ജ​​ക​​ൾ​​ക്കാ​​യി ഫെ​​ബ്രു​​വ​​രി 12നു ​​വൈ​​കു​​ന്നേ​​രം ഇ​​നി ന​​ട തു​​റ​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.