എ​സ്ബി കോളജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മത്തിൽ താ​ര​മാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ൻ
എ​സ്ബി കോളജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മത്തിൽ താ​ര​മാ​യി കു​ഞ്ചാ​ക്കോ ബോ​ബ​ൻ
Monday, January 21, 2019 12:58 AM IST
കൊ​​​ച്ചി: ഒ​​​പ്പം പ​​​ഠി​​​ച്ച​​​വ​​​ർ​​​ക്കും മു​​​ൻ​​​ഗാ​​​മി​​​ക​​​ൾ​​​ക്കും ഇ​​​ട​​​യി​​​ൽ ’അ​​​തി​​​ഥി’ താ​​​ര​​​മാ​​​യി കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​ൻ. കൊ​​​ച്ചി ഐ​​​എം​​​എ ഹൗ​​​സി​​​ൽ ന​​​ട​​​ന്ന ച​​​ങ്ങ​​​നാ​​​ശേ​​​രി എ​​​സ്ബി കോ​​​ള​​​ജ് പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി സം​​​ഗ​​​മ​​​ത്തി​​​ലാ​​​യി​​രു​​ന്നു എ​​സ്ബി​​യി​​ലെ പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​യാ​​യ താ​​​ര​​​ത്തി​​​ന്‍റെ അ​​​തി​​​ഥി പ്ര​​​വേ​​​ശ​​​നം.
ഡോ​​​ക്ട​​​റാ​​​കാ​​​നാ​​​ണ് അ​​​പ്പ​​​നും അ​​​മ്മ​​​യും ത​​​ന്നെ എ​​​സ്ബി കോ​​​ള​​​ജി​​​ലേ​​​ക്കു പ​​​ഠി​​​ക്കാ​​​ന​​​യ​​​ച്ച​​​ത്. അ​​​തു​​​ണ്ടാ​​​യി​​​ല്ലെ​​​ങ്കി​​​ലും ജീ​​​വി​​​ത​​​ത്തി​​​ൽ വ​​​ഴി​​​ത്തി​​​രി​​​വാ​​​യ ഒ​​​ട്ട​​​ന​​​വ​​​ധി മു​​​ഹൂ​​​ർ​​​ത്ത​​​ങ്ങ​​​ൾ​​​ക്ക് സാ​​​ക്ഷി​​​യാ​​​യ​​​ത് എ​​​സ്ബി കോ​​​ള​​​ജാ​​​ണെ​​​ന്ന് കു​​​ഞ്ചാ​​​ക്കോ ബോ​​​ബ​​​ൻ പ​​​റ​​​ഞ്ഞു.

എ​​​സ്ബി കോ​​​ള​​​ജി​​​ന്‍റെ ഇ​​​പ്പോ​​​ഴ​​​ത്തെ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ.​​​ജോ​​​ണ്‍ ജോ​​​സ​​​ഫി​​​ന്‍റെ ഓ​​​ർ​​​മ​​​ക​​​ളി​​​ൽ കു​​​ഞ്ചാ​​​ക്കോ ഇ​​​ട​​​യ്ക്കു ക​​​ട​​​ന്നു​​​വ​​​ന്നു. മി​​​ടു​​​ക്ക​​​നാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​യി​​​രു​​​ന്ന കു​​​ഞ്ചാ​​​ക്കോ, ഡോ​​​ക്ട​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ലും ‘ഡോ​​​ക്ട​​​ർ ലൗ’ ​​​ആ​​​യ​​​ത് എ​​​സ്ബി​​​യി​​​ലാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ സ​​ദ​​സി​​ൽ നി​​ല​​യ്ക്കാ​​ത്ത ക​​ര​​ഘോ​​ഷം. കു​​​ഞ്ചാ​​​ക്കോ​​​യു​​​ടെ സി​​​നി​​​മാ​​​ഷൂ​​​ട്ടിം​​​ഗ് സ്മ​​​ര​​​ണ​​​കളും എ​​സ്ബി കാ​​ന്പ​​സി​​ലു​​ണ്ട്.


93 വ​​​യ​​​സു​​​ള്ള കൊ​​​ച്ചി പു​​​തു​​​മ​​​ന ജോ​​​സും ഭാ​​​ര്യ​​​യും പ്രാ​​​യം മ​​​റ​​​ന്ന് എ​​​സ്ബി​​​യു​​​ടെ ഓ​​​ർ​​​മ​​​ക​​​ളി​​​ൽ അ​​​ലി​​​ഞ്ഞു​​​ചേ​​​ർ​​​ന്നു. പൂ​​ർ​​വ​​വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ ഹൈ​​​ക്കോ​​​ട​​​തി ജ​​​സ്റ്റീ​​​സ് എ.​​​എം. ബാ​​​ബു​, ജ​​​സ്റ്റീ​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ്, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​റെ​​​ജി പ്ലാ​​​ത്തോ​​​ട്ടം, ഫാ.​​​ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ തു​​​ട​​​ങ്ങി​​​യ​ പ്ര​​മു​​ഖ​​രും പ​​​ങ്കെ​​​ടു​​​ത്തു.

ഡോ.​​​ഫി​​​ലി​​​പ്പ് അ​​​ഗ​​​സ്റ്റി​​​ൻ കു​​​ഞ്ചാ​​​ക്കോ​ ബോ​​ബ​​നെ പൊ​​​ന്നാ​​​ട​​​യ​​​ണി​​​യി​​​ച്ച് ആ​​​ദ​​​രി​​​ച്ചു. ഏ​​​റ്റ​​​വും പ്രാ​​​യം കൂ​​ടി​​യ​​തും പ്രാ​​​യം കു​​​റ​​​ഞ്ഞ​​​തു​​​മാ​​​യ പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ​​​യും ഡോ.​​​ഫി​​​ലി​​​പ്പ് അ​​​ഗ​​​സ്റ്റി​​​ന്‍റെ മ​​​ക​​​നും ഗ്യാ​​​സ്ട്രോ​ എ​​​ന്‍റ​​​റോ​​​ള​​​ജി​​​സ്റ്റു​​​മാ​​​യ ഡോ.​​​സി​​​റി​​​യ​​​ക് എ​​​ബി ഫി​​​ലി​​​പ്സി​​​നെ​​യും അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി പ്ര​​​ഫ.​​​റോ​​​ബി​​​ൻ​​​സ് ഏ​​​ബ്ര​​​ഹാം ആ​​​ദ​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.