ശബരിമല നട 20ന് അടയ്ക്കും
ശബരിമല നട 20ന് അടയ്ക്കും
Thursday, January 17, 2019 2:50 AM IST
ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ഉ​ത്സ​വം ഇ​നി മൂ​ന്നു നാ​ള്‍ കൂ​ടി. മ​ക​ര​സം​ക്ര​മ ഉ​ത്സ​വ​ത്തി​നും തു​ട​ര്‍ന്നു​ള്ള മ​ക​ര​മാ​സ പൂ​ജ​യ്ക്കും ശേ​ഷം ശ​ബ​രി​മ​ല ന​ട​അ​ട​യ്ക്കാ​ന്‍ ഇ​നി മൂ​ന്നു ദി​വ​സം കൂ​ടി. നാ​ളെ രാ​വി​ലെ​വ​രെ മാ​ത്ര​മേ ഭ​ക്ത​ര്‍ക്ക് നെ​യ്യ​ഭി​ഷേ​കം ചെ​യ്യാ​ന്‍ സാ​ധി​ക്കൂ. 18നു​ശേ​ഷം നെ​യ്യ​ഭി​ഷേ​കം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര് പ​റ​ഞ്ഞു. 19നു ​മ​റ്റു പൂ​ജ​ക​ളെ​ല്ലാം ന​ട​ക്കും. 19ന് ​രാ​ത്രി ന​ട അ​ട​ച്ച​ശേ​ഷം മാ​ളി​ക​പ്പു​റ​ത്തു ഗു​രു​തി ന​ട​ക്കും.

20നു ​രാ​വി​ലെ രാ​ജ​പ്ര​തി​നി​ധി​ക്കു മാ​ത്ര​മേ പ്ര​ത്യേ​ക ദ​ര്‍ശ​നം ഉ​ണ്ടാ​കൂ. അ​ഭി​ഷേ​ക​വും ഗ​ണ​പ​തി​ഹോ​മ​വും ഉ​ണ്ടാ​കും. തു​ട​ര്‍ന്ന് മേ​ല്‍ശാ​ന്തി അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ല്‍ ശി​രോ​വ​സ്ത്രം അ​ണി​യി​ച്ചു കൈ​യി​ല്‍ അ​മ്പും വി​ല്ലും ന​ല്‍കി രാ​ജ​പ്ര​തി​നി​ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കും. സ​ന്നി​ധാ​ന​ത്തെ ച​ട​ങ്ങു​ക​ള്‍ക്കു ശേ​ഷം രാ​ജ​പ്ര​തി​നി​ധി പ​മ്പ​യി​ല്‍ എ​ത്തി തി​രു​വാ​ഭ​ര​ണ​ത്തോ​ടൊ​പ്പം യാ​ത്ര​തു​ട​രും.


തി​രു​വാ​ഭ​ര​ണ മ​ട​ക്ക​യാ​ത്ര 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ആ​റ​ന്മു​ള കൊ​ട്ടാ​ര​ത്തി​ല്‍ എ​ത്തും. 23-ന് ​പു​ല​ര്‍ച്ചെ ആ​റ​ന്മു​ള​യി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് എ​ട്ടോ​ടെ പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ല്‍ എ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.