ചി​ന്ന​ക്ക​നാ​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം : പ്രതിയെ ഒളിവിൽ താമസിപ്പിച്ച ദന്പതികൾ‌ റിമാൻഡിൽ
ചി​ന്ന​ക്ക​നാ​ൽ ഇ​ര​ട്ട കൊ​ല​പാ​ത​കം : പ്രതിയെ ഒളിവിൽ താമസിപ്പിച്ച ദന്പതികൾ‌ റിമാൻഡിൽ
Thursday, January 17, 2019 1:44 AM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ ന​ടു​പ്പാ​റ ഇ​ര​ട്ട കൊ​ല​പാ​ത​ക കേ​സി​ൽ ര​ണ്ടു​ പേ​ർ അ​റ​സ്റ്റി​ൽ. പ്ര​തി​യെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന കു​ള​പ്പാ​റ​ച്ചാ​ൽ പ​ഞ്ഞി​പ​റ​ന്പി​ൽ ബോ​ബി​നു താ​മ​സി​ക്കാ​ൻ സ​ഹാ​യം ന​ൽ​കി​യെ​ന്നു ക​രു​തു​ന്ന ശാ​ന്ത​ന്പാ​റ ചേ​രി​യാ​ർ ക​റു​പ്പ​ൻ​കോ​ള​നി സ്വ​ദേ​ശി ഇ​സ്ര​വേ​ൽ, ഭാ​ര്യ ക​പി​ല എ​ന്നി​വ​രെ​യാ​ണ് ശാ​ന്ത​ന്പാ​റ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്ത​ത്.

പ്ര​ധാ​ന പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

ഇ​വ​രു​ടെ ഡ്രൈ​വ​ർ ബോ​ബി​ന് ഒ​ളി​വി​ൽ താ​മ​സി​ക്കാ​ൻ സ്വ​ന്തം വീ​ട്ടി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ദ​ന്പ​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്ത​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ന​ടു​പ്പാ​റ റി​ഥം​സ് റി​സോ​ർ​ട്ട് ഉ​ട​മ രാ​ജേ​ഷ്, ഇ​യാ​ളു​ടെ ജോ​ലി​ക്കാ​ര​നാ​യ മു​ത്ത​യ്യ എ​ന്നി​വ​രെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ഞാ​യ​റാ​ഴ്ച ഏ​ല​ത്തോ​ട്ട​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.