മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ സ​​​ദ​​​സി​​​ൽ ശ​​​ര​​​ണം​​​വി​​​ളി
മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സം​​​ഗ​​​ത്തി​​​നി​​​ടെ സ​​​ദ​​​സി​​​ൽ  ശ​​​ര​​​ണം​​​വി​​​ളി
Wednesday, January 16, 2019 1:10 AM IST
കൊ​​​ല്ലം: കൊ​​ല്ലം ബൈ​​​പാ​​​സ് ഉ​​​ദ്ഘാ​​​ട​​​ന​​​വേ​​​ദി​​​യി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​സം​​​ഗി​​​ക്ക​​​വേ സ​​​ദ​​​സി​​​ൽ നി​​​ന്നു നി​​​ര​​​ന്ത​​​രം ശ​​​ര​​​ണം വി​​​ളി ഉ​​​യ​​​ർ​​​ന്ന​​​ത് അ​​​ദ്ദേ​​​ഹ​​​ത്തെ ക്ഷു​​​ഭി​​​ത​​​നാ​​​ക്കി. ഉ​​​ദ്ഘാ​​​ട​​​ന ച​​​ട​​​ങ്ങി​​​ന് എ​​​ത്തി​​​യ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​ക്ക് ന​​​ന്ദി പ​​​റ​​​ഞ്ഞു മു​​​ഖ്യ​​​മ​​​ന്ത്രി പ്ര​​​സം​​​ഗി​​​ക്ക​​​വേ​​​യാ​​​ണ് സ​​​ദ​​​സി​​​ന്‍റെ പി​​​ന്നി​​​ൽ നി​​​ന്ന് ഉ​​​ച്ച​​​ത്തി​​​ൽ സ്വാ​​​മി​​​യേ ശ​​​ര​​​ണ​​​മ​​​യ്യ​​​പ്പാ വി​​​ളി​​​ക​​​ൾ ഉ​​​ണ്ടാ​​​യ​​​ത്.

ഇ​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ ഏ​​​റെ അ​​​സ്വ​​​സ്ഥ​​​നാ​​​ക്കി. അ​​​ല്പനേ​​​രം അ​​​ദ്ദേ​​​ഹം മൗ​​​നി​​​യാ​​​യി നി​​​ന്നു. പി​​​ന്നീ​​​ടാ​​​ണു ക്ഷു​​​ഭി​​​ത​​​നാ​​​യ​​​ത്. യോ​​​ഗ​​​ത്തി​​​ന് അ​​​തി​​​ന്‍റേ​​​താ​​​യ അ​​​ച്ച​​​ട​​​ക്കം ഉ​​​ണ്ടെ​​​ന്ന കാ​​​ര്യം അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു. എ​​​ന്തും കാ​​​ണി​​​ക്കാ​​​മെ​​​ന്ന വേ​​​ദി​​​യാ​​​ണി​​​തെ​​​ന്ന് ആ​​​രും ക​​​രു​​​ത​​​രു​​​ത്. വെ​​​റു​​​തെ ബ​​​ഹ​​​ള​​​മു​​​ണ്ടാ​​​ക്കാ​​​ൻ‌ ആ​​​ളു​​​ക​​​ൾ ഇ​​​വി​​​ടെ​​​യു​​​ണ്ടെ​​​ന്ന് തോ​​​ന്നു​​​ന്നു​​​വെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. തു​​​ട​​​ർ​​​ന്നു ബ​​​ഹ​​​ള​​​ത്തി​​​നു ശ​​​മ​​​ന​​മു​​​ണ്ടാ​​​യി.


കൊ​​​ല്ലം-​​​കോ​​​ട്ട​​​പ്പു​​​റം ജ​​​ല​​​പാ​​​ത 2020-ൽ ​​​പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
മ​​​ന്ത്രി ജി.​​​സു​​​ധാ​​​ക​​​ര​​​ൻ പ്ര​​​സം​​​ഗി​​​ച്ച​​​പ്പോ​​​ഴും സ​​​ദ​​​സി​​​ൽനി​​​ന്നു മോ​​​ശം പ്ര​​​തി​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പ​​​ല​​​ത​​​വ​​​ണ ഉ​​​ണ്ടാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.