തേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിനി മരിച്ചു
തേനീച്ചയുടെ കുത്തേറ്റ് വിദ്യാർഥിനി മരിച്ചു
Saturday, January 12, 2019 1:53 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: തേ​​​നീ​​​ച്ച​​​യു​​​ടെ കു​​​ത്തേ​​​റ്റ് ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി മ​​​രി​​​ച്ചു. വാ​​​ള​​​കം കു​​​ന്ന​​​യ്ക്കാ​​​ൽ തേ​​​വ​​​ർ​​​മ​​​ഠ​​​ത്തി​​​ൽ ബെ​​​ന്നി​​​യു​​​ടെ മ​​​ക​​​ൾ അ​​​ലീ​​​ന (13) ആ​​​ണു മ​​​രി​​​ച്ച​​​ത്. വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ വീ​​​ടി​​​ന്‍റെ മു​​​ൻ​​​വ​​​ശ​​​ത്തി​​​രു​​​ന്നു പ​​​ഠി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ തേ​​​നീ​​​ച്ച​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ത്തേ​​​റ്റു ബോ​​​ധ​​​ര​​​ഹി​​​ത​​​യാ​​​യ അ​​​ലീ​​​ന​​​യെ കോ​​​ല​​​ഞ്ചേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും രാ​​​ത്രി പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ മ​​​രി​​​ച്ചു.


വി​​​ഷ​​​മു​​​ള്ള തേ​​​നീ​​​ച്ച​​​ക​​​ളാ​​​കാം കു​​​ത്തി​​​യ​​​തെ​​​ന്നു ക​​​രു​​​തു​​​ന്നു. ഓ​​​ട്ടോ​​​റി​​​ക്ഷ ഡ്രൈ​​​വ​​​റാ​​​യ ബെ​​​ന്നി പു​​​ര​​​യി​​​ട​​​ത്തി​​​ൽ തേ​​​നീ​​​ച്ച വ​​​ള​​​ർ​​​ത്തു​​​ന്നു​​​ണ്ട്. മു​​​ട​​​വൂ​​​ർ പ്ര​​​സി​​​ഡ​​​ൻ​​​സി സ്കൂ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​ണ് അ​​​ലീ​​​ന. സം​​​സ്കാ​​​രം ന​​​ട​​​ത്തി. അ​​​മ്മ: ഷൈ​​​ജി. ഏ​​​ക സ​​​ഹോ​​​ദ​​​രി: അ​​​ൽ​​​മി​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.