ഘോഷയാത്രയെ അനുഗമിക്കാൻ പോലീസ് അനുമതിയിൽ ഇളവുകൾ
Saturday, January 12, 2019 1:40 AM IST
പ​ന്ത​ളം: പ​ന്ത​ള​ത്തു​നി​ന്ന് ഇ​ന്നാ​രം​ഭി​ക്കു​ന്ന തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കാ​ൻ ഇ​ന്ന​ലെ രാ​ത്രി​വ​രെ പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യ​ത് 155 പേ​ർ​ക്ക്. പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​ലീ​സ് ക്ലി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ല​ഭി​ച്ച 160 അ​പേ​ക്ഷ​ക​ളി​ൽ 155 എ​ണ്ണ​വും അം​ഗീ​ക​രി​ച്ച് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​ന്ത​ളം കൊ​ട്ടാ​രം ഉ​പ​ദേ​ശ​ക​സ​മി​തി​യു​ടെ ശി​പാ​ർ​ശ പ്ര​കാ​രം 200 പേ​ർ​ക്ക് ദേ​വ​സ്വം ബോ​ർ​ഡും അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ശ​ബ​രി​മ​ല സ​മ​ര​ത്തി​ൽ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യ​വ​രെ​യും റി​മാ​ൻ​ഡി​ൽ ക​ഴി​ഞ്ഞ​വ​രെ​യും തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യെ അ​നു​ഗ​മി​ക്കു​ന്ന സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ പാ​ടി​ല്ലെ​ന്ന പോ​ലീ​സ് നി​ർ​ദേ​ശം പ​ന്ത​ളം കൊ​ട്ടാ​ര​വും ദേ​വ​സ്വം ബോ​ർ​ഡും നി​രാ​ക​രി​ച്ച​തി​നേ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ചെ​റി​യ ഇ​ള​വു​ക​ൾ പോ​ലീ​സും വ​രു​ത്തി.

തി​രു​വാ​ഭ​ര​ണ പേ​ട​കം ചു​മ​ക്കു​ന്ന 22 പേ​ർ, ആ​റ് സ​ഹാ​യി​ക​ൾ, പ​ല്ല​ക്ക് ചു​മ​ക്കു​ന്ന 12 പേ​ർ എ​ന്നി​വ​രു​ടെ പ​ട്ടി​ക പ​ന്ത​ളം കൊ​ട്ടാ​ര​വും വ​ലി​യ​കോ​യി​ക്ക​ൽ ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി​യും ദേ​വ​സ്വം ബോ​ർ​ഡി​നു കൈ​മാ​റി. ഇ​വ​ർ​ക്ക് ബോ​ർ​ഡ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി​ത്തു​ട​ങ്ങി. കൊ​ട്ടാ​ര​ത്തി​ന്‍റെ​യും ഉ​പ​ദേ​ശ​ക സ​മി​തി​യു​ടെ​യും ശി​പാ​ർ​ശ​യ​നു​സ​രി​ച്ചാ​ണ് ബോ​ർ​ഡ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ന​ൽ​കി​യ​ത്.


സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കും റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ടു​ക്കാ​ൻ ക്ളി​യ​റ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്നാ​യി​രു​ന്നു പോ​ലീ​സ് നി​ല​പാ​ട്. ഇ​തി​ലു​ള​ള പ്ര​തി​ഷേ​ധം കൊ​ട്ടാ​രം ഭാ​ര​വാ​ഹി​ക​ൾ ഡി​ജി​പി​യെ അ​റി​യി​ച്ചി​രു​ന്നു. പോ​ലീ​സ് നി​ർ​ദേ​ശം സ്വീ​കാ​ര്യ​മ​ല്ലെ​ന്നും പ​റ​ഞ്ഞു. അ​തേ​സ​മ​യം, കൊ​ല​പാ​ത​ക​മ​ട​ക്കം ക്രി​മി​നി​ൽ പ​ശ്ചാ​ത്ത​ല​മു​ള​ള​വ​രെ ഉ​ദ്ദേ​ശി​ച്ചാ​ണ് ക​ത്തു ന​ൽ​കി​യ​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​റും പോ​ലീ​സ് മേ​ധാ​വി​യും വി​ശ​ദീ​ക​രി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.