ഗഗൻയാനിന്‍റെ ചുക്കാൻ കോതനല്ലൂർ സ്വദേശിക്ക്
ഗഗൻയാനിന്‍റെ ചുക്കാൻ കോതനല്ലൂർ സ്വദേശിക്ക്
Saturday, January 12, 2019 1:32 AM IST
ക​​ടു​​ത്തു​​രു​​ത്തി: മ​​നു​​ഷ്യ​​നെ ബ​​ഹി​​രാ​​കാ​​ശ​​ത്ത് എ​​ത്തി​​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ഗ​​ഗ​​ൻ​​യാ​​ൻ-2021 ദൗ​​ത്യ​​ത്തി​​ന് കോ​​ത​​ന​​ല്ലൂ​​ർ സ്വ​​ദേ​​ശി​ ഡോ ​​എ​​സ്.​​ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ നാ​​യ​​ർ ചു​​ക്കാ​​ൻ പി​​ടി​​ക്കും. തി​​രു​​വ​​ന​​ന്ത​​പു​​രം വി​​എ​​സ്എ​​സിയി​​ലെ മി​​ഷ​​ൻ ഡ​​യ​​റ​​ക്ട​​റാ​​ണ്.

ഗ​​ഗ​​ൻ​​യാ​​ൻ ദൗ​​ത്യ​​ത്തി​​നാ​​യി ബം​ഗ​ളൂരൂ​വി​ൽ രൂ​പീ​ക​രി​ച്ച ഹ്യൂ​​മ​​ണൺ സ്പേ​​സ് ഫ്ളൈ​​റ്റ് സെ​​ന്‍റ​​ർ ഡ​​യ​​റ​​ക്ട​​റാ​​യാ​​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​​യ​​മി​​ക്ക​​പ്പെ​​ട്ട​​ത്. ഐ​​എ​​സ്ആ​​ർ​​ഒ ചെ​​യ​​ർ​​മാ​​ൻ കെ.​ ​ശി​​വ​​നാ​​ണ് ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

മൂ​​ന്നു പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​ത്തെ ഏ​​ഴു ദി​​വ​​സ​​ത്തേ​​ക്ക് ബ​​ഹി​​രാ​​കാ​​ശ​​ത്തേ​​ക്ക് അ​​യ​​ക്കു​​ന്ന​​താ​​ണ് ഗ​​ഗ​​ൻ​​യാ​​ൻ പ​​ദ്ധ​​തി. ദൗ​​ത്യ​​ത്തി​​നാ​​യി 10,000 കോ​​ടി രൂ​​പ കേ​​ന്ദ്രം ഇ​​തി​​നോ​​ട​​കം അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ട്. 2021 ഡി​​സം​​ബ​​റി​​ൽ ഗ​​ഗ​​ൻ​​യാ​​ൻ ന​​ട​​പ്പാ​​ക്കു​​മെ​​ന്ന് കെ. ​ശി​വ​ൻ അ​​റി​​യി​​ച്ചു.

2014 ഡി​​സം​​ബ​​റി​​ൽ വി​​ക​​സി​​പ്പി​​ച്ച കെ​​യ​​ർ പ്രൊ​​ജ​​ക്ടും 2018 ഡി​​സം​​ബ​​ർ അ​​ഞ്ചി​​ന് പ​​രീ​​ക്ഷി​​ച്ച പാ​​രാ​​ബോ​​ട്ട് ടെ​​സ്റ്റിം​​ഗും ഡോ. ​​ഉ​​ണ്ണി​​കൃ​​ഷ്ണ​​ന്‍റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ലാ​​ണ് ന​​ട​​ന്ന​​ത്. ഇ​​രു​​പ​​ദ്ധ​​തി​​ക​​ളും മ​​നു​​ഷ്യ​​നെ ബ​​ഹി​​രാ​​കാ​​ശ​​ത്തെ​​ത്തി​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ങ്കേ​​തി​​ക​​വി​​ദ്യ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള​താ​ണ്. ഈ ​​മി​​ഷ​​നു​​ക​​ളി​​ൽ കൈ​​വ​​രി​​ച്ച മി​​ക​​ച്ച നേ​​ട്ട​​മാ​​ണ് പു​​തി​​യ സ്ഥാ​​ന​​ല​​ബ്ദി​​യെ​​ന്ന് ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ ദീ​​പി​​ക​​യോ​​ട് പ​​റ​​ഞ്ഞു.


കോ​​ത​​ന​​ല്ലൂ​​ർ ഇ​​മ്മാ​​നു​​വ​​ൽ​​സ് സ്കൂ​​ൾ, മാ​​ഞ്ഞൂ​​ർ എ​​ൻ​​എ​​സ്എ​​സ് സ്കൂ​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പ്രാ​​ഥ​​മി​​ക വി​​ദ്യാ​​ഭ്യാ​​സം. കു​​റ​​വി​​ല​​ങ്ങാ​​ട് ദേ​​വ​​മാ​​താ കോ​​ള​​ജി​​ൽ​​നി​​ന്നു പ്രീ​​ഡി​​ഗ്രി​​യും കോ​​ത​​മം​​ഗ​​ലം മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് കോ​​ള​​ജി​​ൽ​​നി​​ന്ന് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ബി​​രു​​ദ​​വും നേ​ടി.

കോ​​ത​​ന​​ല്ലൂ​​ർ ശ്രീ​​നി​​ല​​യ​​ത്തി​​ൽ(​​ആ​​ല​​ഞ്ചേ​​രി​​ൽ) ശ്രീ​​ധ​​ര​​ൻ നാ​​യ​​രു​​ടെ​​യും രാ​​ജ​​മ്മ​​യു​​ടെ​​യും മ​ക​നാ​ണ്. തി​​രു​​വ​​ന​​ന്ത​​പു​​രം വി​​എ​​സ്എ​​സിയി​​ലെ മു​​ൻ ജീ​​വ​​ന​​ക്കാ​​രി ജ​​യാ ജി.​​നാ​​യ​​രാ​​ണ് ഭാ​​ര്യ. വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​യ ഐ​​ശ്വ​​ര്യ​​യും ചൈ​​ത​​ന്യ​​യു​​മാ​​ണ് മ​​ക്ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.