കെ​പി​എ​സ്ടി​എ വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ ജാ​ഥ​യ്ക്ക് നാ​ളെ കാ​സ​ർ​ഗോ​ഡ് തു​ട​ക്കം
Saturday, January 12, 2019 1:32 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്ത് ന​​​ട​​​പ്പാ​​​ക്കു​​​ന്ന കാ​​​വി-​​​ചു​​​വ​​​പ്പു​​​വ​​​ത്ക​​​ര​​​ണ ന​​​യ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ കെ​​​പി​​​എ​​​സ്ടി​​​എ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​ ഹ​​​രി​​​ഗോ​​​വി​​​ന്ദ​​​ൻ ന​​​യി​​​ക്കു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ ജാ​​​ഥ​​​യ്ക്ക് "ജ്യോ​​​തി​​​ർ​​​ഗ​​​മ​​​യ’ നാ​​​ളെ കാ​​​സ​​​ർ​​​ഗോ​​​ട്ട് തു​​​ട​​​ക്ക​​​മാ​​​കും.

അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ട ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ക, അ​​​ധ്യാ​​​പ​​​ക​​​നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക, പി​​​എ​​​സ്‌​​​സി നി​​​യ​​​മ​​​ന​​​ങ്ങ​​​ൾ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ക, രാ​​​ഷ്‌ട്രീ​​​യ​​​പ്രേ​​​രി​​​ത സ്ഥ​​​ലം​​​മാ​​​റ്റ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക, വി​​​ല​​​ക്ക​​​യ​​​റ്റം ത​​​ട​​​യു​​​ക എ​​​ന്നീ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ജാ​​​ഥ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് കാ​​​സ​​​ർ​​​ഗോ​​​ഡ് പു​​​തി​​​യ ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡ് പ​​​രി​​​സ​​​ര​​​ത്ത് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ജാ​​​ഥ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​ക്കീം കു​​​ന്നി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. കെ​​​പി​​​സി​​​സി വൈ​​​സ്പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ എം​​​എ​​​ൽ​​​എ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​ കു​​​ഞ്ഞി​​​ക്ക​​​ണ്ണ​​​ൻ, സെ​​​ക്ര​​​ട്ട​​​റി കെ. ​​​നീ​​​ല​​​ക​​​ണ്ഠ​​​ൻ, എ​​​ൻ.​​​എ.​​​നെ​​​ല്ലി​​​ക്കു​​​ന്ന് എം​​​എ​​​ൽ​​​എ, മു​​​ൻ മ​​​ന്ത്രി വി.​​​സി.​​​ ക​​​ബീ​​​ർ, എം.​​​ അ​​​ഭി​​​ജി​​​ത് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ക്കും.


14ന് ​​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​ന് കാ​​​ഞ്ഞ​​​ങ്ങാ​​​ട് മി​​​നി​​​സി​​​വി​​​ൽ സ്റ്റേ​​​ഷ​​​ൻ പ​​​രി​​​സ​​​ര​​​ത്തും 11ന് ​​​തൃ​​​ക്ക​​​രി​​​പ്പൂ​​​ർ ബ​​​സ്‌​​​സ്റ്റാ​​​ൻ​​​ഡ് പ​​​രി​​​സ​​​ര​​​ത്തും ജാ​​​ഥ​​​യ്ക്കു സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും. 25ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ പ്ര​​​ക​​​ട​​​നം ന​​​ട​​​ക്കും. എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എ​​​ന്നി​​​വ​​​ർ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​ബ​​​ന്ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.