ഏഴു ഡോക്ടറേറ്റുമായി പോൾസൺ ചുങ്കപ്പുര
Saturday, January 12, 2019 1:14 AM IST
കോ​ട്ട​യം: ഏ​ഴാ​മ​ത്തെ ഡോ​ക്ട​റേ​റ്റി​ന്‍റെ തി​ള​ക്ക​ത്തി​ൽ ഡോ. ​പോ​ൾ​സ​ൺ മാ​ത്യു ചു​ങ്ക​പ്പു​ര. അ​മേ​രി​ക്ക​യി​ൽ മൊ​ണ്ടാ​ന സം​സ്ഥാ​ന​ത്തു​ള്ള അ​പ്പോ​ളാ​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നാ​ണ് ഏ​റ്റ​വും പു​തി​യ പി​എ​ച്ച്.​ഡി. ബി​സി​ന​സ് അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലു​ള്ള ഈ ​ഡോ​ക്ട​റേ​റ്റി​നു​ള്ള പ്ര​ബ​ന്ധം ഇ​ന്ത്യ​യു​ടെ​യും ജ​പ്പാ​ന്‍റെ​യും സാ​ന്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ സം​സ്കാ​ര​വും സാ​ന്പ​ത്തി​ക ഘ​ട​ക​ങ്ങ​ളും വ​ഹി​ച്ച പ​ങ്കി​നെ​പ്പ​റ്റി​യാ​ണ്.

1988-ൽ ​കൊ​ച്ചി​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്ന് അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സി​ൽ നേ​ടി​യ​താ​ണ് ആ​ദ്യ ഡോ​ക്ട​റേ​റ്റ്. അ​മേ​രി​ക്ക​യി​ൽ മി​ഷി​ഗ​ണി​ലെ മ​ഡോ​ണ യൂ​ണി​വേ​ഴ്സി​റ്റി, സ​തേ​ൺ ക​ലി​ഫോ​ർ​ണി​യ​യി​ലെ അ​മേ​രി​ക്ക​ൻ ഹെ​റി​റ്റേ​ജ് യൂ​ണി​വേ​ഴ്സി​റ്റി, അ​മേ​രി​ക്ക​ൻ സി​റ്റി യൂ​ണി​വേ​ഴ്സി​റ്റി, മാ​സി​ഡോ​ണി​യ​യി​ലെ യൂ​റോ കോ​ള​ജ്, ജെ​നീ​വ​യി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ബി​സി​ന​സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റ​ഡീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി​രു​ന്നു മ​റ്റു​ള്ള​വ.


മൂ​ന്ന് എം​ബി​എ​യും ധ​ന​ശാ​സ്ത്ര​ത്തി​ൽ എം​എ​യും ഉ​ള്ള ഡോ. ​പോ​ൾ​സ​ൺ യു​എ​ഇ​യി​ലെ ല​ണ്ട​ൻ അ​മേ​രി​ക്ക​ൻ സി​റ്റി കോ​ള​ജി​ന്‍റെ പ്ര​സി​ഡ​ന്‍റും സി​ഇ​ഒ​യു​മാ​ണ്. യൂ​റോ​പ്പി​ലും അ​മേ​രി​ക്ക​യി​ലും വി​വി​ധ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ​കൂ​ടി​യാ​ണു പാ​ലാ സ്വ​ദേ​ശി​യാ​യ ഡോ. ​പോ​ൾ​സ​ൺ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.