എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മ ശി​ൽ​പ്പ​ശാ​ല
Saturday, January 12, 2019 1:14 AM IST
കോ​​ട്ട​​യം: എ​​മ​​ർ​​ജ​​ൻ​​സി മെ​​ഡി​​ക്ക​​ൽ കെ​​യ​​ർ അ​​വ​​കാ​​ശ ബി​​ല്ലി​​ന്‍റെ ക​​ര​​ടു രേ​​ഖ ത​​യാ​​റാ​​ക്കു​​ന്ന​​തി​​നാ​​യി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ നി​​യ​​മ​​പ​​രി​​ഷ്ക​​ര​​ണ ക​​മ്മീ​​ഷ​​നും സം​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​നും തൃ​​ശൂ​​ർ ചി​​കി​​ത്സാ​​നീ​​തി​​യും കോ​​ട്ട​​യം ഇ​​ൻ​​ഫോ​​ക്ലി​​നി​​ക്കും എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല നി​​യ​​മ പ​​ഠ​​ന വ​​കു​​പ്പു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് ന​​ട​​ത്തു​​ന്ന നി​​യ​​മ​​ശി​​ൽ​​പ​​ശാ​​ല 17 ന് ​​ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​​കോ​​ട്ട​​യം എ​​സ്എ​​ച്ച് മൗ​​ണ്ടി​​ലു​​ള്ള സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ മ​​ന്ത്രി കെ. ​​കെ. ശൈ​​ല​​ജ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

നി​​യ​​മ​​പ​​രി​​ഷ്ക​​ര​​ണ ക​​മ്മീ​​ഷ​​ൻ അ​​ധ്യ​​ക്ഷ​​ൻ ജ​​സ്റ്റീസ് കെ.​​ടി. തോ​​മ​​സ് മു​​ഖ്യാ​​തി​​ഥി​​യാ​​കും. എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​സാ​​ബു തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സം​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ൻ അം​​ഗം കെ. ​​മോ​​ഹ​​ൻ​​കു​​മാ​​ർ, നി​​യ​​മ​​പ​​രി​​ഷ്ക​​ര​​ണ ക​​മ്മീ​​ഷ​​ൻ അം​​ഗം പ്ര​​ഫ. എ​​ൻ. കെ. ​​ജ​​യ​​കു​​മാ​​ർ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.


ആ​​തു​​ര​​ശു​​ശ്രു​​ഷാ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​വ​​ർ​​ക്ക് പ​​ങ്കെ​​ടു​​ക്കാം, നി​​ർ​​ദശ​​ങ്ങ​​ൾ ന​​ൽ​​കാം. സം​​വാ​​ദ​​ങ്ങ​​ളി​​ലൂ​​ടെ ക്രോ​​ഡീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളി​​ച്ച് ക​​ര​​ടു​​ബി​​ൽ സ​​ർ​​ക്കാ​​രി​​ന് സ​​മ​​ർ​​പ്പി​​ക്കാ​​നാ​​ണ് നി​​യ​​മ​​പ​​രി​​ഷ്ക​​ര​​ണ ക​​മ്മീ​​ഷ​​ൻ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.
ശി​​ൽ​​പ​​ശാ​​ല​​യി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള​​വ​​ർ semi [email protected] എ​​ന്ന ഇ​​മെ​​യി​​ൽ വി​​ലാ​​സ​​ത്തി​​ലോ, 9446126162 എ​​ന്ന ന​​ന്പ​​റി​​ലോ ബ​​ന്ധ​​പ്പെ​​ടു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.