സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ പരാതിപരിഹാര സമിതികൾ രൂപീകരിക്കും
സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ പരാതിപരിഹാര സമിതികൾ രൂപീകരിക്കും
Friday, January 11, 2019 1:38 AM IST
കൊ​​​ച്ചി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ ’സേ​​​ഫ് എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് പോ​​​ളി​​​സി’ ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്നു സ​​​ഭ​​​യു​​​ടെ സി​​​ന​​​ഡ് വ്യ​​​ക്ത​​​മാ​​​ക്കി. ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സ​​​ന്യ​​​സ്ത​​​ഭ​​​വ​​​ന​​​ങ്ങ​​​ളി​​​ലു​​​മു​​​ള്ള ജീ​​​വി​​​ത, ശു​​​ശ്രൂ​​​ഷാ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ കു​​​ട്ടി​​​ക​​​ൾ ഉ​​​ൾ​​​പ്പ​​​ടെ എ​​​ല്ലാ​​​വ​​​ർ​​​ക്കും കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷി​​​ത​​​ത്വ​​​വും സാ​​​ക്ഷ്യ​​​ശൈ​​​ലി​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് ഓ​​​രോ രൂ​​​പ​​​ത​​​യി​​​ലും ന​​​ട​​​പ്പാ​​​ക്കു​​​ന്ന ’സേ​​​ഫ് എ​​​ൻ​​​വ​​​യോ​​​ണ്‍​മെ​​​ന്‍റ് പോ​​​ളി​​​സി’ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

സു​​​ര​​​ക്ഷി​​​ത​​​ത്വ​​​ത്തോ​​​ടും സ​​​ന്തോ​​​ഷ​​​ത്തോ​​​ടും കൂ​​​ടി സ​​​ഭ​​​യി​​​ൽ ജീ​​​വി​​​ക്കാ​​​നും ശു​​​ശ്രൂ​​​ഷ ചെ​​​യ്യാ​​​നും ഓ​​​രോ വ്യ​​​ക്തി​​​ക​​​ൾ​​​ക്കും സാ​​​ഹ​​​ച​​​ര്യം ഉ​​​ണ്ടാ​​​ക​​​ണം എ​​​ന്ന​​​താ​​​ണു സ​​​ഭ​​​യു​​​ടെ ആ​​​ഗ്ര​​​ഹം. രൂ​​​പ​​​ത​​​ക​​​ളി​​​ലും ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലും സ​​​ന്യാ​​​സാ​​​ശ്ര​​​മ​​​ങ്ങ​​​ളി​​​ലും സ​​​ഭാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും സു​​​ര​​​ക്ഷി​​​ത​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. ഇ​​​തി​​​നെ കൂ​​​ടു​​​ത​​​ൽ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ കാ​​​ത​​​ൽ. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചു കെ​​​സി​​​ബി​​​സി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച രേ​​​ഖ​​​ക​​​ളാ​​​ണു ന​​​യ​​​ത്തി​​​ന് ആ​​​ധാ​​​രം.


സ​​​ഭ​​​യ്ക്ക​​​ക​​​ത്തുനി​​​ന്നും പു​​​റ​​​ത്തു​​​നി​​​ന്നും സ​​​ഭ​​​യു​​​ടെ​​​മേൽ ആ​​​രോ​​​പി​​​ക്കു​​​ന്ന പ​​​രാ​​​തി​​​ക​​​ളി​​​ൽ പ​​​രി​​​ഹാ​​​ര​​​മു​​​ണ്ടാ​​​ക്കു​​​ന്ന​​​തി​​​നു രൂ​​​പ​​​ത​​​ക​​​ൾ ആ​​​വ​​​ശ്യ​​​മാ​​​യ സ​​​മി​​​തി​​​ക​​​ൾ രൂ​​​പീ​​​ക​​​രി​​​ക്ക​​​ണം. അ​​​ല്മാ​​​യ​​​രു​​​ടെ പ്രാ​​​തി​​​നി​​​ധ്യം ഇ​​​ത്ത​​​രം സ​​​മി​​​തി​​​ക​​​ളി​​​ൽ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. പ​​​രാ​​​തി​​​ക​​​ളി​​​ൽ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​ർ​​​പ്പു​​​ക​​​ല്പി​​​ക്കാ​​​നു​​​ള്ള ആ​​​ർ​​​ജ​​വ​​​വും നീ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള സ​​​ഭ​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്ത​​​വും പ്രാ​​​യോ​​​ഗി​​​ക​​​ത​​​ല​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​ൻ ഈ ​​​സ​​​മി​​​തി​​​ക​​​ൾ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നു സ​​​ഭ വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​താ​​​യും സി​​​ന​​​ഡ് വ്യ​​​ക്ത​​​മാ​​​ക്കി.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ 55 മെ​​​ത്രാ​​ന്മാ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സി​​​ന​​​ഡിൽ ഇ​​​ന്ന​​​ലെ സ​​​ഭ​​​യി​​​ലെ നാ​​​ലു മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​​ക​​​ളെ​​​ക്കു​​​റി​​​ച്ചും വൈ​​​ദി​​​ക പ​​​രി​​​ശീ​​​ല​​​ന​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചും വി​​​ശ​​​ദ​​​മാ​​​യ ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.