യുവാവ് കുത്തേറ്റു മരിച്ചു; സഹോദരൻ അറസ്റ്റിൽ
യുവാവ് കുത്തേറ്റു മരിച്ചു; സഹോദരൻ അറസ്റ്റിൽ
Tuesday, December 11, 2018 1:40 AM IST
നെ​ടു​ങ്ക​ണ്ടം: യുവാവ് കു​ത്തേ​റ്റു മരിച്ചു. സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ബാ​ല​ഗ്രാം ഗ​ജേ​ന്ദ്ര​പു​രം രാ​ജേ​ന്ദ്ര​വി​ലാ​സ​ത്തി​ൽ സു​ദ​ർ​ശ​ന​ന്‍റെ മ​ക​ൻ വി​ഷ്ണു(26)​വാ​ണു മ​രി​ച്ച​ത്. വി​ഷ്ണു​വി​ന്‍റെ അ​നു​ജ​ൻ ബി​ബി​നെ (24) ക​ന്പം​മെ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി മ​ദ്യ​പി​ച്ചു വീ​ട്ടി​ലെ​ത്തി​യ ബി​ബി​ൻ, വി​ഷ്ണു​വി​ന്‍റെ ക​ഴു​ത്തി​ൽ ക​ത്തി​കൊ​ണ്ടു കു​ത്തു​ക​യാ​യി​രു​ന്നുവെന്നു പോലീസ് പറഞ്ഞു. ര​ക്തം​വാ​ർ​ന്നു കി​ട​ന്ന വി​ഷ്ണു​വി​നെ അ​യ​ൽ​ക്കാ​ർ തൂ​ക്കു​പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ​ര​ക്ഷി​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ക​ന്പം​മെ​ട്ട് എ​സ്ഐ രാ​ജ​ഗോ​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബി​ബി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്ര​തി​യെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. നെ​ടു​ങ്ക​ണ്ടം സി​ഐ റെ​ജി എം. ​കു​ന്നി​പ്പ​റ​ന്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ബി​ബി​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.