കരിങ്കൊടി: സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ വേ​ദി​ക്കു പു​റ​ത്ത് യു​വ​മോ​ർ​ച്ച-ഡി​വൈ​എ​ഫ്ഐ സം​ഘ​ർ​ഷം
Monday, December 10, 2018 1:11 AM IST
ആ​​ല​​പ്പു​​ഴ: സം​​സ്ഥാ​​ന സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​വേ​​ദി​​യി​​ൽ മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നു​ യു​​വ​​മോ​​ർ​​ച്ച​​യു​​ടെ ക​​രി​​ങ്കൊ​​ടി. പ്ര​​ധാ​​ന​​വേ​​ദി​​യാ​​യ ലി​​യോ തെ​​ർ​​ട്ടീ​​ൻത് സ്കൂ​​ളി​​ൽ ദേ​​വ​​സ്വം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​നെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് എ​​ൻ​​എ​​ച്ച് റോ​​ഡി​​ൽ യു​​വ​​മോ​​ർ​​ച്ച ജി​​ല്ലാ ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​വ​​ർ​​ത്ത​​ക​​ർ ക​​രി​​ങ്കൊ​​ടി കാ​​ട്ടി​​യ​​ത്.

പ്ര​​വ​​ർ​​ത്ത​​ക​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു ജീ​​പ്പി​​ൽ ക​​യ​​റ്റിയ​​പ്പോ​​ൾ സം​​ഘ​​ടി​​ച്ച ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ ജീ​​പ്പ് ത​​ട​​ഞ്ഞു പ്ര​​വ​​ർ​​ത്ത​​ക​​രെ ആ​​ക്ര​​മി​​ക്കാ​​ൻ ശ്ര​​മി​​ച്ചു. പു​​റ​​ത്തു​നി​​ന്ന യു​​വ​​മോ​​ർ​​ച്ച - ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ ത​​മ്മി​​ൽ സം​​ഘ​​ർ​​ഷ​​വും പോ​​ലീ​​സു​​മാ​​യി പ്ര​​വ​​ർ​​ത്ത​​ക​​ർ ഉ​​ന്തും ത​​ള്ളും ന​​ട​​ന്നു. ക​​രി​​ങ്കൊ​​ടി കാ​​ണി​​ച്ച​​തി​​നു യു​​വ​​മോ​​ർ​​ച്ച ജി​​ല്ലാ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പ്ര​​മോ​​ദ് കാ​​ര​​യ്ക്കാ​​ട്, ആ​​ല​​പ്പു​​ഴ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് വ​​രു​​ണ്‍, ചെ​​ങ്ങ​​ന്നൂ​​ർ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് രാ​​ജേ​​ഷ് ഗ്രാ​​മം, ര​​ഞ്ജി​​ത്ത് വ​​ട​​വ​​ക്കാ​​ട്ട്, ജി​​ല്ലാ ക​​മ്മി​​റ്റി​​യം​​ഗം ര​​ഞ്ജി​​ത്ത്, അ​​ജൂ​​ബ്, ആ​​ന​​ന്ദ്, അ​​നീ​​ഷ്, സ​​ന്ദീ​​പ് എ​​ന്നി​​വ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ഡി​​വൈ​​എ​​ഫ​​ഐ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും അ​​റ​​സ്റ്റ് ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.