ഓ​​​ട്ടോ​​​യ്ക്കു മി​​​നി​​​മം 25 രൂ​​പ, ടാ​​​ക്സി​​​ക്കു 175 രൂ​​പ
ഓ​​​ട്ടോ​​​യ്ക്കു മി​​​നി​​​മം 25 രൂ​​പ, ടാ​​​ക്സി​​​ക്കു 175 രൂ​​പ
Thursday, December 6, 2018 1:47 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ട്ടോ​​​റി​​​ക്ഷ, ടാ​​​ക്സി നി​​​ര​​​ക്കു​​​ക​​​ൾ കൂ​​​ട്ടാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം. ഓ​​​ട്ടോ​​​റി​​​ക്ഷ​​​യു​​​ടെ മി​​​നി​​​മം നി​​​ര​​​ക്ക് ഒ​​​ന്ന​​​ര കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ 25 രൂ​​​പ​​​യാ​​​യും ടാ​​​ക്സി​​​യു​​​ടെ മി​​​നി​​​മം നി​​​ര​​​ക്ക് അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ 175 രൂ​​​പ​​​യാ​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കും.

ഓ​​​ട്ടോ​​​റി​​​ക്ഷ​​യ്ക്കു മി​​​നി​​​മം ദൂ​​​രം ക​​​ഴി​​​ഞ്ഞു​​​ള്ള ഓ​​​രോ കി​​​ലോ​​​മീ​​​റ്റ​​​റി​​​നും 13 രൂ​​​പ വീ​​​തം ഈ​​​ടാ​​​ക്കും. 10 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.​​ടാ​​​ക്സി​​​ക്ക് മി​​​നി​​​മം നി​​​ര​​​ക്കു ക​​​ഴി​​​ഞ്ഞു​​​ള്ള ഓ​​​രോ കി​​​ലോ​​​മീ​​​റ്റ​​​റി​​​നും 15 രൂ​​​പ ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​തു 17 രൂ​​​പ​​​യാ​​​കും.

നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന സം​​​ബ​​​ന്ധി​​​ച്ച ഔ​​​ദ്യോ​​​ഗി​​​ക പ്ര​​​ഖ്യാ​​​പ​​​നം ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ഇ​​​ന്നു നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തും. ഓ​​​ട്ടോ​​​റി​​​ക്ഷ​​​യു​​​ടെ മി​​​നി​​​മം നി​​​ര​​​ക്കു മു​​​പ്പ​​​തും ടാ​​​ക്സി​​​യു​​​ടേ​​​ത് ഇ​​​രു​​​നൂറും ആ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ജ​​​സ്റ്റീ​​​സ് രാ​​​മ​​​ച​​​ന്ദ്ര​​​ൻ ക​​​മ്മി​​​റ്റി സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കി​​​യ ശി​​​പാ​​​ർ​​​ശ. ഇ​​ന്ധ​​ന​​വി​​​ല ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഓ​​​ട്ടോ- ടാ​​​ക്സി നി​​​ര​​​ക്കു വ​​​ർ​​​ധ​​ന ആ​​​വ​​​ശ്യ​​​മു​​​യ​​​ർ​​​ന്ന​​​ത്. ഇ​​​പ്പോ​​​ൾ ഇ​​ന്ധ​​ന​​വി​​​ല​​​യി​​​ൽ നേ​​​രി​​​യ കു​​​റ​​​വു വ​​​ന്നി​​​ട്ടു​​​ണ്ട്. 2014 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നാ​​​ണ് ഇ​​തി​​നു​​മു​​മ്പ് ഓ​​​ട്ടോ- ടാ​​​ക്സി നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.