നിലയ്ക്കൽ - പന്പ ബസുകൾക്കു നിയന്ത്രണം; 50 എണ്ണം പിൻവലിച്ചു
നിലയ്ക്കൽ - പന്പ  ബസുകൾക്കു നിയന്ത്രണം; 50 എണ്ണം പിൻവലിച്ചു
Wednesday, November 21, 2018 1:10 AM IST
ശ​ബ​രി​മ​ല: നി​ല​യ്ക്ക​ൽ - പ​ന്പ രാ​ത്രി​കാ​ല ബ​സു​ക​ൾ തി​ങ്ക​ളാ​ഴ്ച​യും സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. നി​ല​യ്ക്ക​ലി​ൽനി​ന്നു​ രാ​ത്രി എ​ട്ടി​നു​ശേ​ഷം പു​ല​ർ​ച്ചെ ര​ണ്ടി​നാ​ണ് പ​ന്പാ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ച​ത്. പോ​ലീ​സ് നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു ഇ​ത്. 24 മ​ണി​ക്കൂ​റും ബ​സ് സ​ർ​വീ​സു​ക​ൾ വേ​ണ​മെ​ന്നു ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​രം നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും പോ​ലീ​സി​നു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​മെ​ന്നും എ​സ്പി യ​തീ​ഷ് ച​ന്ദ്ര പ​റ​ഞ്ഞു.


ഉ​ച്ച​യ്ക്കു 12 മു​ത​ൽ ര​ണ്ടു​വ​രെ​യും പ​ന്പ​യ്ക്കു ബ​സു​ക​ളി​ല്ല. പോ​ലീ​സ് നി​യ​ന്ത്ര​ണം മൂ​ലം ആ​ളു​ക​ൾ കു​റ​ഞ്ഞ​തോ​ടെ നി​ല​യ്ക്ക​ൽ - പ​ന്പ റൂ​ട്ടി​ൽ സ​ർ​വീ​സി​നെ​ത്തി​ച്ച 50 ബ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി പി​ൻ​വ​ലി​ച്ചു. 310 ബ​സു​ക​ളാ​ണ് ചെ​യി​ൻ സ​ർ​വീ​സി​നാ​യി എ​ത്തി​ച്ചി​രു​ന്ന​ത്. നി​ല​യ്ക്ക​ലിൽ എ​ത്തി​ച്ച 10 ഇ​ല​ക്‌ട്രിക് ബ​സു​ക​ളി​ൽ മൂ​ന്നെ​ണ്ണ​മേ ഓ​ടു​ന്നു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.