ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് വി​ദേ​ശ മ​ല​യാ​ളി​ മ​രി​ച്ചു
ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച്  വി​ദേ​ശ മ​ല​യാ​ളി​ മ​രി​ച്ചു
Wednesday, November 21, 2018 1:10 AM IST
കു​​​​മ​​​​ര​​​​കം: നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട ബൈ​​​​ക്ക് റോ​​​​ഡ​​​​രി​​​​കി​​​​ലെ ത​​​​ണ​​​​ൽ മ​​​​ര​​​​ത്തി​​​​ലി​​​​ടി​​​​ച്ച് വി​​​​ദേ​​​​ശ മ​​​​ല​​​​യാ​​​​ളി​​​​യാ​​​​യ യു​​​​വാ​​​​വ് മ​​​​രി​​​​ച്ചു. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം 6-30-ന് ​​​​ക​​​​വ​​​​ണാ​​​​റ്റി​​​​ൻ​​​​ക​​​​ര താ​​​​ജ് ഹോ​​​​ട്ട​​​​ലി​​​​നു മു​​​​ന്നി​​​​ൽ ന​​​​ട​​​​ന്ന അ​​​​പ​​​​ക​​​​ട​​​​ത്തി​​ൽ കു​​​​മ​​​​ര​​​​കം ബോ​​​​ട്ടു​​​​ജെ​​​​ട്ടി​​​​ക്കു സ​​​​മീ​​​​പം വ​​​​ച്ചാ​​​​പ​​​​റ​​​​ന്പി​​​​ൽ ഭാ​​​​ഗ​​​​ത്ത് കൊ​​​​ടു​​​​വ​​​​ത്ര ക​​ള​​​​ത്തി​​​​ൽ ദാ​​​​സി​​​​ന്‍റെ മ​​​​ക​​​​ൻ വി​​​​ഷ്ണു​​​​ദാ​​​​സ് (25) ആ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ദു​​​​ബാ​​​​യി​​​​ൽ നി​​​​ന്നും ര​​​​ണ്ട് മാ​​​​സ​​​​ത്തെ അ​​​​വ​​​​ധി​​​​ക്കെ​​​​ത്തി​​​​യ വി​​​​ഷ്ണു 25-​​ന് ​​തി​​​​രി​​​​കെ പോ​​​​കാ​​​​നി​​​​രി​​​​ക്കു​​​​ക​​യാ​​യി​​രു​​ന്നു.


ത​​​​ല​​​​യ്ക്കു ഗു​​രു​​ത​​ര​​മാ​​യി പ​​​​രു​​​​ക്കേ​​​​റ്റ വി​​​​ഷ്ണു​​​​വി​​​​നെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​ജി​​​​ൽ എ​​​​ത്തി​​​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സം​​​​സ്കാ​​രം ഇ​​​​ന്ന് മു​​​​ന്നി​​​​ന് വീ​​​​ട്ടു​​​​വ​​​​ള​​​​പ്പി​​​​ൽ. ക​​​​വ​​​​ണാ​​​​റ്റി​​​​ൻ ക​​​​ര​​​​യി​​​​ലെ വ​​​​ള​​​​വി​​​​ൽ നി​​​​ൽ​​ക്കു​​​​ന്ന ഈ ​​​​വ​​​​ൻ ത​​​​ണ​​​​ൽ​​​​മ​​​​ര​​​​ത്ത​​​​ലി​​​​ടി​​​​ച്ച് ഇ​​തി​​നു മു​​ന്പ് നി​​ര​​വ​​ധി അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ടു​​​​ത്ത നാ​​​​ളു​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യ മൂ​​​​ന്ന് അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ ര​​​​ണ്ട് യു​​​​വാ​​​​ക്ക​​​​ൾ മ​​​​രി​​​​ച്ചു.
മാ​​​​താ​​​​വ്: കു​​​​ഞ്ഞു​​​​മോ​​​​ൾ . ഏ​​​​ക സ​​​​ഹോ​​​​ദ​​​​ര​​​​ൻ എ.​​​​വി.​​​​ജി മോ​​​​ട്ടോ​​​​ഴ്സി​​ലെ വി​​​​പി​​​​ൻ ദാ​​​​സ് .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.