സ​ന്നി​ധാ​ന​ത്ത് പ്ര​തി​ഷേ​ധിച്ച സർക്കാർ ഉദ്യോഗസ്ഥനെസ​സ്പെൻഡ് ചെ​യ്തു
സ​ന്നി​ധാ​ന​ത്ത് പ്ര​തി​ഷേ​ധിച്ച സർക്കാർ ഉദ്യോഗസ്ഥനെസ​സ്പെൻഡ് ചെ​യ്തു
Wednesday, November 21, 2018 1:01 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ നി​​​രോ​​​ധ​​​നാ​​​ജ്ഞ ലം​​​ഘി​​​ച്ചു സം​​​ഘം ചേ​​​ർ​​ന്നതിനും ഡ്യൂ​​​ട്ടി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണം ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തിയതിനും അ​​​റ​​​സ്റ്റി​​​ലാ​​​യ മ​​​ല​​​യാ​​​റ്റൂ​​​ർ ആ​​​യു​​​ർ​​​വേ​​​ദ ഡി​​​സ്പ​​​ൻ​​​സ​​​റി ഫാ​​​ർ​​​മ​​​സി​​​സ്റ്റ് ആ​​​ർ. ​രാ​​​ജേ​​​ഷി​​​നെ സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു.

സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സ​​​ർ​​​വീ​​​സ് ച​​​ട്ടം ലം​​​ഘി​​​ച്ചെ​​​ന്നു കാ​​​ട്ടി​​​യാ​​​ണു സ​​​സ്പെ​​​ൻ​​​ഷ​​​ൻ. വ​​​കു​​​പ്പ് മേ​​​ധാ​​​വി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ആ​​​യു​​​ർ​​​വേ​​​ദ ജി​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​ആ​​​ർ. ഉ​​​ഷ​​​യാ​​​ണ് സ​​​സ്പെ​​ൻ​​ഡ് ചെ​​​യ്ത​​​ത്.

18നു ​​​സ​​​ന്നി​​​ധാ​​​ന​​​ത്തു ന​​​ട​​​ന്ന പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ രാ​​​ജേ​​​ഷി​​​നെ ഒ​​​ന്നാം പ്ര​​​തി​​​യാ​​​ക്കി പോ​​​ലീ​​​സ് കേ​​സെ​​ടു​​ത്തി​​രു​​ന്നു. അ​​​റ​​​സ്റ്റി​​ലാ​​യ രാ​​ജേ​​ഷ് റി​​​മാ​​​ൻ​​​ഡി​​ലു​​മാ​​യി. ‌കെ​​​ആ​​​ർ​​​എ​​​സ് റൂ​​​ൾ 55 പാ​​​ർ​​​ട്ട് ഒ​​​ന്ന് പ്ര​​​കാ​​​രം രാ​​​ജേ​​​ഷി​​​ന് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ ഉ​​​പ​​​ജീ​​​വ​​​ന ബ​​​ത്ത ല​​​ഭി​​​ക്കു​​​മെ​​​ന്നു സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഉ​​ത്ത​​ര​​വി​​ലു​​ണ്ട്. രാ​​​ജേ​​​ഷ് എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ആ​​​ർ​​​എ​​​സ്എ​​​സ് സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​ക്കാ​​​ര​​​നും ശ​​​ബ​​​രി​​​മ​​​ല ക​​​ർ​​​മ​​സ​​​മി​​​തി​​ ക​​​ണ്‍​വീ​​​ന​​​റു​​​മാ​​​ണ്. തൊ​​​ടു​​​പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ രാ​​​ജേ​​​ഷ് പെ​​​രു​​​ന്പാ​​​വൂ​​​രി​​​ൽ​​നി​​​ന്നു വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​ശേ​​​ഷം അ​​​വി​​​ടെ താ​​​മ​​​സി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.