അയ്യപ്പഭക്തനെ കാണാതായതായി പരാതി
Wednesday, November 21, 2018 1:01 AM IST
പൂ​ച്ചാ​ക്ക​ൽ: ശ​ബ​രി​മ​ല​യി​ൽ അ​യ്യ​പ്പ ദ​ർ​ശ​ന​ത്തി​നു​പോ​യ ഭ​ക്ത​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. ചേ​ർ​ത്ത​ല അ​രൂ​ക്കു​റ്റി മാ​ത്താ​നം ക്ഷേ​ത്ര​ത്തി​നു​സ​മീ​പം കി​ഴ​ക്കേ നി​ക​ർ​ത്തി​ൽ സു​കു​മാ​ര​ന്‍റെ മ​ക​ൻ പ്ര​ദീ​പി​നെ​യാ​ണ് (48) ശ​ബ​രി​മ​ല​യി​ൽ കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പ്ര​ദീ​പ് സ്വ​ന്തം കാ​റി​ൽ ത​നി​ച്ചാ​ണു പോ​യ​ത്. പ്ര​ദീ​പി​ന്‍റെ സ്വി​ഫ്റ്റ് കാ​ർ നി​ല​ക്ക​ലി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ ക​ണ്ടെ​ത്തി. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലും ജ​യി​ലി​ലും ഉ​ള്ള​വ​രു​ടെ​യും ലി​സ്റ്റു​ക​ൾ പ​രി​ശോ​ധി​ച്ചു. ശ​നി​യാ​ഴ്ച മു​ത​ലു​ള്ള സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.പ്ര​ദീ​പി​ന്‍റെ മ​ക​ന്‍റെ മൊ​ഴി​യെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.