ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് സുവർണജൂബിലി ആഘോഷങ്ങൾക്കു തുടക്കം
ക്നാ​നാ​യ കാ​ത്ത​ലി​ക് യൂ​ത്ത് ലീ​ഗ് സുവർണജൂബിലി ആഘോഷങ്ങൾക്കു തുടക്കം
Wednesday, November 21, 2018 12:51 AM IST
ക​​ല്ല​​റ: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ യു​​വ​​ജ​​ന​​സം​​ഘ​​ട​​ന​​യാ​​യ ക് നാ​​നാ​​യ കാ​​ത്ത​​ലി​​ക് യൂ​​ത്ത് ലീ​​ഗി​​ന്‍റെ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ക​​ല്ല​​റ സെ​​ന്‍റ് തോ​​മ​​സ് പ​​ഴ​​യ​​പ​​ള്ളി​​യി​​ൽ തു​​ട​​ക്ക​​മാ​​യി.

ആ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്ത വി​​ശ്വാ​​സ പൈ​​തൃ​​ത റാ​​ലി ക​​ല്ല​​റ കു​​രി​​ശു​​പ​​ള്ളി ക​​വ​​ല​​യി​​ൽ​ കൈ​​പ്പു​​ഴ ഫൊ​​റോ​​ന വി​​കാ​​രി ഫാ. ​​മാ​​ത്യു കു​​ഴി​​പ്പി​​ള്ളി​​ൽ ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. യു​​വ​​ജ​​ന​​ങ്ങ​​ളും വൈ​​ദി​​ക​​രും സ​​മ​​ർ​​പ്പി​​ത​​രും അ​​ല്​​മാ​​യ​​രും റാ​ലി​യി​ൽ പ​ങ്കു​ചേ​ർ​ന്നു​. ക​​ല്ല​​റ യൂ​​ണി​​റ്റി​ലെ യു​​വ​​ജ​​ന​​ങ്ങ​​ൾ സു​​വ​​ർ​​ണ ജൂ​​ബി​​ലി പ്ര​​വേ​​ശ​​ന ഫ്ളാ​​ഷ് മോ​​ബ് അ​​വ​​ത​​രി​​പ്പി​​ച്ചു.

50 ബ​​ലൂ​​ണു​​ക​​ൾ ആ​​കാ​​ശ​​ത്തേ​​ക്ക് പ​​റ​​ത്തി സു​​വ​​ർ​​ണ ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തെ സ്വാ​​ഗ​​തം ചെ​​യ്ത് ജൂ​​ബി​​ലി സ​​ന്ദേ​​ശം കൈ​​മാ​​റി. തു​​ട​​ർ​​ന്ന് പൊ​​തു​​സ​​മ്മേ​​ള​​നം കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​ഘ​​ട​​ന​​യ്ക്കു​​വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ച്ച പ​​ഴ​​യ​​കാ​​ല നേ​​താ​​ക്ക​​ൾ​​ക്ക് ന​​ന്ദി പ്ര​​കാ​​ശി​​പ്പി​​ക്കു​​ക​​യും അ​വ​രു​ടെ ബോ​​ധ്യ​​ങ്ങ​​ളും വി​​ശ്വാ​​സ​പൈ​​തൃ​​ക​​വും വ​​രും​​ത​​ല​​മു​​റ പ​​രി​​പാ​​ലി​​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. കെ​​സി​​വൈ​​എ​​ൽ അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സു​​പ്രീം​കോ​​ട​​തി മു​​ൻ ജ​​ഡ്ജി ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​ൻ ഗോ​​പി ​സു​​ന്ദ​​ർ, ഗാ​​യി​​ക ആ​​ൻ ആ​​മി എ​​ന്നി​​വ​​ർ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​യി​​രു​​ന്നു. ജൂ​​ബി​​ലി ലോ​​ഗോ പ്ര​​കാ​​ശ​​നം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് നി​​ർ​​വ​​ഹി​​ച്ചു. ജൂ​​ബി​​ലി ഗാ​​ന​​പ്ര​​കാ​​ശ​​നം മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ നി​ർ​വ​ഹി​ച്ചു. കെ​​സി​​വൈ​​എ​​ൽ അ​​തി​​രൂ​​പ​​താ ചാ​​പ്ലെ​​യി​​ൻ ഫാ. ​​സ​​ന്തോ​​ഷ് മു​​ല്ല​​മം​​ഗ​​ല​​ത്ത്, മ​​ല​​ബാ​​ർ റീ​​ജി​​യ​​ണ്‍ ചാ​​പ്ലെ​​യി​​ൻ ഫാ. ​​ബി​​ബി​​ൻ ക​​ണ്ടോ​​ത്ത്, ഫാ. ​​സി​​റി​​യ​​ക് മ​​റ്റ​​ത്തി​​ൽ, സി​​സ്റ്റ​​ർ ലേ​​ഖ എ​​സ്ജെ​​സി, യൂ​​ണി​​റ്റ് ചാ​​പ്ലെ​​യി​​ൻ ഫാ. ​​സാ​​ബു മാ​​ലി​​ത്തു​​രു​​ത്തേ​​ൽ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്,ജോ​​മി കൈ​​പ്പാ​​റേ​​ട്ട്, അ​​ഭി​​ലാ​​ഷ് മ​​റ്റ​​ത്തി​​ക്കു​​ന്നേ​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ആ​​പ്ത​​വാ​​ക്യ​​പ്ര​​കാ​​ശ​​നം മ​​ല​​ങ്ക​​ര റീ​​ജി​​യ​​ണ്‍ വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​അ​​ബ്രാ​​ഹം മ​​ണ്ണി​​ൽ നി​​ർ​​വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.