പോ​ലീ​സ് നി​ർ​ദേ​ശം അംഗീകരിച്ച് ശ​ശി​ക​ല ദർശനം നടത്തി
പോ​ലീ​സ് നി​ർ​ദേ​ശം അംഗീകരിച്ച് ശ​ശി​ക​ല ദർശനം നടത്തി
Tuesday, November 20, 2018 2:02 AM IST
നി​​ല​​യ്ക്ക​​ൽ: പോ​​ലീ​​സ് നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അം​​ഗീ​​ക​​രി​​ച്ച ശ​​ശി​​ക​​ല ശ​​ബ​​രി​​മ​​ല​​യി​​ൽ ദ​​ർ​​ശ​​നം ന​​ട​​ത്തി. പേ​​ര​​ക്കു​​ട്ടി​​ക്കും ബ​​ന്ധു​​ക്ക​​ൾ​​ക്കു​​മൊ​​പ്പ​​മാ​​ണ് ഹി​​ന്ദു ഐ​​ക്യ​​വേ​​ദി സംസ്ഥാന അധ്യക്ഷ കെ.​​പി. ശ​​ശി​​ക​​ല സ​​ന്നി​​ധാ​​ന​​ത്തെ​​ത്തി​​യ​​ത്. നി​​ല​​യ്ക്ക​​ലി​​ൽ ശ​​ശി​​ക​​ല​​യെ ത​​ട​​ഞ്ഞ് നി​​ർ​​ദേ​​ശ​​ങ്ങ​​ള​​ട​​ങ്ങി​​യ നോ​​ട്ടീ​​സ് ഇ​​വ​​രെ വാ​​യി​​ച്ചു കേ​​ൾ​​പ്പി​​ച്ചി​​രു​​ന്നു.

പ്രാ​​ർ​​ഥ​​നാ​​യ​​ജ്ഞ​​മോ പ്ര​​തി​​ഷേ​​ധ​​മോ സം​​ഘ​​ടി​​പ്പി​​ക്ക​​രു​​തെ​​ന്നാ​​യി​​രു​​ന്നു പ്ര​​ധാ​​ന നി​​ർ​​ദേ​​ശം. ആ​​റു​ മ​​ണി​​ക്കൂ​​റി​​ൽ കൂ​​ടു​​ത​​ൽ സ​​ന്നി​​ധാ​​ന​​ത്തു ത​​ങ്ങ​​രു​​തെ​​ന്നു പോ​​ലീ​​സ് മു​​ന്നോ​​ട്ടു വ​​ച്ച നി​​ർ​​ദേ​​ശം അം​​ഗീ​​ക​​രി​​ച്ച​​താ​​യി ഒ​​പ്പി​​ട്ടു ന​​ല്കി. തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു നി​​ല​​യ്ക്ക​​ലി​​ൽ​നി​​ന്നു സ​​ന്നി​​ധാ​​ന​​ത്തേ​​ക്കു യാ​​ത്ര തു​​ട​​ർ​​ന്ന​​ത്. പേ​​ര​​ക്കു​​ട്ടി​​യു​​ടെ ചോ​​റൂ​​ണി​​നാ​ണു സ​​ന്നി​​ധാ​​ന​​ത്തേ​​ക്കു പോ​​കു​​ന്ന​​ത്. കു​​ട്ടി​​ക​​ൾ കൂ​​ടെ​​യു​​ള്ള​​തി​​നാ​​ലാ​​ണ് പോ​​ലീ​​സി​​ന്‍റെ നി​​ർ​​ദേ​​ശം അം​​ഗീ​​ക​​രി​​ച്ച​​തെ​​ന്നും അ​വ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.