തീ​ർ​ഥാ​ട​ക​ വാ​ഹ​നം പാറക്കെട്ടിൽ ഇടിച്ചുകയറി ര​ണ്ടു മ​ര​ണം
തീ​ർ​ഥാ​ട​ക​ വാ​ഹ​നം പാറക്കെട്ടിൽ ഇടിച്ചുകയറി ര​ണ്ടു മ​ര​ണം
Sunday, November 18, 2018 2:04 AM IST
മു​​ണ്ട​​ക്ക​​യം: കോ​ട്ട​യം-​കു​മ​ളി റോ​ഡി​ൽ പു​​ല്ലു​​പാ​​റ​​യ്ക്കു സ​​മീ​​പം കു​​ത്തി​​റ​​ക്ക​​ത്തി​​ൽ നി​​യ​​ന്ത്ര​​ണം വി​​ട്ട ടെ​​മ്പോ ട്രാ​​വ​​ല​​ർ പാ​റ​ക്കെ​ട്ടി​ൽ ഇ​ടി​ച്ചു​ക​യ​റി ര​​ണ്ടു പേ​​ർ മ​​രി​ച്ചു.

ശ​​ബ​​രി​​മ​​ല ദ​​ർ​​ശ​​ന​​ത്തി​​നു വ​രി​ക​യാ​യി​രു​ന്ന ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​ക​​ളു​​ടെ വാ​​ഹ​​ന​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ചി​​ന്ന​​കാ​​ഞ്ചീ​​പു​​രം പെ​​രി​​യ​​ന​​ഗ​​ർ സ്വ​​ദേ​​ശി​​ക​​ളാ​​യ കാ​​ർ​​ത്തി (35 ), ബാ​​ബു(36 ) എ​​ന്നി​​വ​​രാ​​ണ് മ​​രി​ച്ച​​ത്. പ​​രി​​ക്കേ​​റ്റ രാ​​ജ, രാ​​മ​​ലിം​​ഗം, ശ​​ക്തി​​വേ​​ൽ, മോ​​ഹ​​ൻ, ശ​​ര​​വ​​ണ​​ൻ, ആ​​ർ. വ​​ജ്ര​​വേ​​ൽ, രാ​​ജാ​​റാം, ജ​​യ​​പാ​​ല​​ൻ, താ​​ണ്ട​​വ​​രാ​​യ​​ൻ, കു​​മാ​​ർ, ഗോ​​വി​​ന്ദ രാ​​ജ​​ൻ എ​​ന്നി​​വ​​രെ മു​​ണ്ട​​ക്ക​​യ​​ത്തെ മെ​​ഡി​​ക്ക​​ൽ ട്ര​​സ്റ്റ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​റ​​ക്ക​​ത്തി​​ൽ വ​​ന്ന ടെ​​ന്പോ ട്രാ​​വ​​ല​​റിന് വ​​ള​​വു​​ക​​ൾ ഇ​​ല്ലാ​​ത്ത ഭാ​​ഗ​​ത്തു​​വ​​ച്ചു ന​​ഷ്ട​​പ്പെ​ട്ടെ​ന്നു ഡ്രൈ​​വ​​ർ ച​​ന്ദ്രു പ​​റ​​ഞ്ഞു.


റോ​ഡി​ന്‍റെ മ​റു​വ​ശം അ​ഗാ​ധ​മാ​യ കൊ​ക്ക​യാ​ണ്. ഇ​തോ​ടെ നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം ഡ്രൈ​വ​ർ ഇ​ട​തു വ​ശ​ത്തേ​ക്കു വെ​ട്ടി​ച്ചു ക​രി​ങ്ക​ൽ തി​ട്ട​യി​ൽ ഇ​ടി​പ്പി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.