മേ​രി സ്വീ​റ്റി​യെ ചെ​ങ്ങ​ന്നൂ​രി​ൽ ത​ട​ഞ്ഞു
മേ​രി സ്വീ​റ്റി​യെ ചെ​ങ്ങ​ന്നൂ​രി​ൽ  ത​ട​ഞ്ഞു
Sunday, November 18, 2018 1:52 AM IST
ചെ​​ങ്ങ​​ന്നൂ​​ർ: ശ​​ബ​​രി​​മ​​ല​​യ്ക്കു പോ​​കാ​​നെ​​ത്തി​​യ ആ​​ക്ടി​​വി​​സ്റ്റ് മേ​​രി സ്വീ​​റ്റി​​യെ ചെ​​ങ്ങ​​ന്നൂ​​രി​​ൽ ഭ​​ക്ത​​ർ ത​​ട​​ഞ്ഞു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണു ശ​​ബ​​രി​​മ​​ല​​യ്ക്കു പോ​​കാ​നെ​ന്ന പേ​രി​ൽ തി​​രു​​വ​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്ന് ഇ​​വ​​ർ ട്രെ​​യി​​ൻ മാ​​ർ​​ഗം ചെ​​ങ്ങ​​ന്നൂ​​രി​​ൽ എ​​ത്തി​​യ​​ത്.

പ​​ന്പ ബ​​സി​​ലേ​​ക്കു ക​​യ​​റു​​ന്ന​​തി​​നി​​ടെ ഇ​​വ​​രെ തി​​രി​​ച്ച​​റി​​ഞ്ഞ ഭ​​ക്ത​​ർ പ്ര​​തി​​ഷേ​​ധ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ബ​​സി​​നു ചു​​റ്റും ത​​ടി​​ച്ചു​​കൂ​​ടി​​യ ഭ​​ക്ത​​ർ അ​​വി​​ടെ ശ​​ര​​ണം വി​​ളി​​ക​​ളു​​മാ​​യി നി​​ല​​യു​​റ​​പ്പി​​ച്ചു. പ്ര​​ശ്നം രൂ​​ക്ഷ​​മാ​​യ​​പ്പോ​​ഴേ​​ക്കും പോ​​ലീ​​സ് എ​​ത്തി സ്ഥി​​തി​​ഗ​​തി​ നി​​യ​​ന്ത്രി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ന​​ട​​ന്നി​​ല്ല.


ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്കു പോ​​ക​​ണ​​മെ​​ന്നു​​റ​​ച്ച് ബ​​സി​​ൽ​നി​​ന്ന് ഇ​​റ​​ങ്ങാ​​തി​​രു​​ന്ന ഇ​​വ​​രെ പി​​ന്നീ​​ട് പോ​​ലീ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ഏ​​റെ​​നേ​​രം ന​​ട​​ത്തി​​യ അ​​നു​​ര​​ഞ്ജ​​ന ച​​ർ​​ച്ച​​യ്ക്കു ശേ​​ഷ​​മാ​​ണു ബ​​സി​​ൽ​നി​​ന്ന് ഇ​​റ​​ക്കി​​യ​​ത്. തു​​ട​​ർ​​ന്നു ന​​ട​​ന്ന ച​​ർ​​ച്ച​​യി​​ൽ ഇ​​വ​​ർ തി​​രി​​കെ പോ​​കാ​​മെ​​ന്നു സ​​മ്മ​​തി​​ച്ചു.

തി​​രു​​വ​ന​​ന്ത​​പു​​ര​​ത്തേ​​ക്കു പോ​​കു​​ന്ന സൂ​​പ്പ​​ർ​​ഫാ​​സ്റ്റ് ബ​​സി​​ൽ ക​​ന​​ത്ത സു​​ര​​ക്ഷ​യോ​​ടെ​​യാ​​ണ് ഇ​​വ​​രെ ക​​യ​​റ്റി​​വി​​ട്ട​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.