മുൻകരുതൽ അറസ്റ്റുകൾ തുടരുമെന്നു പോലീസ്
മുൻകരുതൽ അറസ്റ്റുകൾ തുടരുമെന്നു പോലീസ്
Sunday, November 18, 2018 1:52 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​ത്തി​നു ത​ട​സ​മു​ണ്ടാ​ക്കു​മെ​ന്ന് ഉ​റ​പ്പു​ള്ള​വ​രു​ടെ സ​ന്നി​ധാ​നം യാ​ത്ര അ​നു​വ​ദി​ക്കി​ല്ലെ​ന്നു പോ​ലീ​സ്. ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന അ​ധ്യ​ക്ഷ കെ.​പി. ശ​ശി​ക​ല​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​നു പി​ന്നാ​ലെ പ​ട്ടി​ക​ജാ​തി മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി. ​സു​ധീ​ർ​കു​മാ​റിനെയും ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തു. ഇദ്ദേഹ ത്തെ പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ​നി​ന്നു ജാ​മ്യ​ത്തി​ൽ​വി​ട്ടു.

വെ​ള്ളി​യാ​ഴ്ച പ​ന്പ​യി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഹി​ന്ദു​ ഐ​ക്യ​വേ​ദി നേ​താ​വ് ഭാ​ർ​ഗ​വ​റാ​മി​നെ​യും പോ​ലീ​സ് ചോ​ദ്യംചെ​യ്ത ശേ​ഷം വി​ട്ട​യ​യ്ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി നേ​താ​ക്ക​ളാ​യ പൃ​ഥ്വി​പാ​ൽ, അ​നോ​ജ് എ​ന്നി​വ​രെ​യും ചോ​ദ്യം ചെ​യ്യ​ലി​നാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. പൃ​ഥ്വി​പാ​ലി​നെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ലാ​ണ് വി​ട്ട​യ​ച്ച​ത്. ശ​ബ​രി​മ​ല​യി​ലേ​ക്കെ​ത്തു​ന്ന എ​ല്ലാ​വ​രെ​യും ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് സ​ന്നി​ധാ​ന​ത്തേ​ക്ക് അ​യ​യ്ക്കു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ എ​ത്തു​ന്ന​വ​രെ ത​ട​ഞ്ഞു ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്. സു​ര​ക്ഷാ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. നി​ല​യ്ക്ക​ൽ മു​ത​ൽ​ത​ന്നെ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.