നികുതി വെട്ടിച്ച വാഹനം പിടിച്ചെടുത്തു; 9.30 ലക്ഷം രൂപ പിഴ ചുമത്തി
നികുതി വെട്ടിച്ച വാഹനം പിടിച്ചെടുത്തു; 9.30 ലക്ഷം രൂപ പിഴ ചുമത്തി
Wednesday, October 24, 2018 2:06 AM IST
പ​ത്ത​നം​തി​ട്ട: നി​കു​തി വെ​ട്ട​ി​ച്ച് ക​ള്ള ടാ​ക്സി ഓ​ടി​യി​രു​ന്ന ഹ​രി​യാ​ന ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ഒ​ഡി കാ​ർ പ​ത്ത​നം​തി​ട്ട ആ​ടി​ഒ യു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡ് അ​ടൂ​രി​ൽ​നി​ന്നു പി​ടി​കൂ​ടി. അ​ടൂ​ർ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ർ. അ​ടൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള കാ​ർ ഇ​നി നി​ര​ത്തി​ൽ ഇ​റ​ക്ക​ണ​മെ​ങ്കി​ൽ കേ​ര​ള ര​ജി​സ്ട്രേ​ഷ​നും എ​ടു​ക്ക​ണം.

കേ​ര​ള ടാ​ക്സി ഡ്രൈ​വേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ന​ൽ​കി​യ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു​വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​തെ​ന്ന് പ​റ​യു​ന്നു. എം​വി ഐ​മാ​രാ​യ ബി.​ബി​ജു, അ​ശോ​ക് കു​മാ​ർ ,അ​നു, ജ​യ​രാ​ജ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ൾ​ക്കും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും വാ​ഹ​നം ഓ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.