തൃശൂരിൽ എ​ടി​എം ക​വ​ര്‍​ച്ച​ശ്ര​മം
തൃശൂരിൽ എ​ടി​എം ക​വ​ര്‍​ച്ച​ശ്ര​മം
Wednesday, October 24, 2018 1:50 AM IST
തൃ​​​ശൂ​​​ര്‍: കി​​​ഴ​​​ക്കും​​​പാ​​​ട്ടു​​​ക​​​ര​​​യി​​​ല്‍ കാ​​​ന​​​റ ബാ​​​ങ്കി​​​ന്‍റെ എ​​​ടി​​​എം കൗ​​​ണ്ട​​​ർ കു​​​ത്തി​​​പ്പൊ​​​ളി​​​ച്ച് ക​​​വ​​​ര്‍​ച്ചശ്ര​​​മം. അ​​​ഞ്ച​​​ര ല​​​ക്ഷം രൂ​​​പ എ​​​ടി​​​എ​​​മ്മി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും പ​​​ണം ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ല്ല. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കൗ​​​ണ്ട​​​റി​​​ലെ​​​ത്തി​​​യ​​​വ​​​ർ വി​​​വ​​​രം ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​സി​​​പി വി.​​​കെ. രാ​​​ജു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പോ​​​ലീ​​​സ് അ​​​ന്വേ​​ഷ​​​ണം ന​​​ട​​​ത്തി. ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​രും സ്ഥ​​​ല​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍​ച്ച​​​യോ​​​ടെ​​​യാ​​​ണു ക​​​മ്പി​​​പ്പാ​​​ര ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​ടി​​​എം കു​​​ത്തി​​​ത്തു​​​റ​​​ക്കാ​​​ന്‍ ശ്ര​​​മം ന​​​ട​​​ന്നി​​​ട്ടു​​​ള്ള​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ബാ​​​ങ്കി​​​ലെ​​​യും സ​​​മീ​​​പ​​​ത്തെ​​​യും സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ള്‍ പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​യാ​​​ണ് ചാ​​​ല​​​ക്കു​​​ടി​​​യി​​​ലും കോ​​​ട്ട​​​യ​​​ത്തും എ​​​ടി​​​എം ക​​​വ​​​ര്‍​ച്ച​​​ക​​​ള്‍ ന​​​ട​​​ന്ന​​​ത്. ഇ​​​തി​​​ലെ പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടാ​​​നോ കേ​​​സി​​​ന് തു​​​മ്പു​​​ണ്ടാ​​​ക്കാ​​​നോ പോ​​​ലീ​​​സി​​​ന് ഇ​​തു​​വ​​രെ സാ​​​ധി​​​ച്ചി​​​ട്ടി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.