യു​വ​തി പ്ര​വേ​ശി​ച്ചെ​ന്ന സം​ശ​യത്തിൽ രാത്രിയിൽ പ്ര​തി​ഷേ​ധം
യു​വ​തി പ്ര​വേ​ശി​ച്ചെ​ന്ന സം​ശ​യത്തിൽ രാത്രിയിൽ പ്ര​തി​ഷേ​ധം
Tuesday, October 23, 2018 1:17 AM IST
ശ​​ബ​​രി​​മ​​ല: സ​​ന്നി​​ധാ​​ന​​ത്തു വേ​​ഷ​​പ്ര​​ച്ഛ​​ന്ന​​യാ​​യി യു​​വ​​തി പ്ര​​വേ​​ശി​​ച്ചെ​​ന്ന പ്ര​​ചാ​​ര​​ത്തെ​ത്തു​​ട​​ർ​​ന്നു പ്ര​​തി​​ഷേ​​ധം. ഇ​​ന്ന​​ലെ രാ​​ത്രി 7.30ഓ​​ടെ​​യാ​​ണ് സ​​ന്നി​​ധാ​​ന​​ത്തു വേ​​ഷം മാ​​റി യു​​വ​​തി ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ​​താ​​യി സം​​ശ​​യ​​മു​​യ​​ർ​​ന്ന​​ത്. സ​​ന്നി​​ധാ​​ന​​ത്തും പ​​തി​​നെ​​ട്ടാം​​പ​​ടി​​ക്കും സ​​മീ​​പം നി​​ന്നി​​രു​​ന്ന തീ​​ർ​​ഥാ​​ട​​ക​​ർ ശ​​ര​​ണം വി​​ളി​​ക​​ൾ ഉ​​യ​​ർ​​ത്തി​​യ​​തോ​​ടെ പ്ര​​തി​​ഷേ​​ധ​​വും ശ​​ക്തി​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.


ദ​​ർ​​ശ​​ന​​ത്തി​നു ശ്രീ​​കോ​​വി​​ലി​​നു സ​​മീ​​പം നി​​ന്ന​​വ​​ർ കൈ​​കോ​​ർ​​ത്തു​നി​​ന്നു ശ​​ര​​ണം വി​​ളി​​ച്ച​​തോ​​ടെ പോ​​ലീ​​സെ​​ത്തി പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ കാ​​ര്യ​​ങ്ങ​​ൾ പ​​റ​​ഞ്ഞ് അ​​നു​​ന​​യി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പാ​​ന്‍റ്സ് ധ​​രി​​ച്ച യു​​വ​​തി ഇ​​വി​​ടെ​​യെ​​ത്തി​​യ​​താ​​യായി​​രു​​ന്നു പ്ര​​ചാ​​ര​​ണം. പ​​ടി​​പൂ​​ജ ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ ഉ​​യ​​ർ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.