വൈക്കം വിജയലക്ഷ്മി വിവാഹിതയായി
വൈക്കം വിജയലക്ഷ്മി വിവാഹിതയായി
Tuesday, October 23, 2018 1:09 AM IST
വൈ​​ക്കം: മ​​ല​​യാ​​ള​​ത്തി​​ന്‍റെ പൂ​​ങ്കു​​യി​​ൽ വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി സു​​മം​​ഗ​​ലി​​യാ​​യി. വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ൽ ഇ​​ന്ന​​ലെ രാ​​വി​​ലെ 10.55ന് ​മി​​മി​​ക്രി ക​​ലാ​​കാ​​ര​​നും ഇ​​ന്‍റീ​​രി​​യ​​ൽ ഡെ​​ക്ക​​റേ​​ഷ​​ൻ ക​​രാ​​റു​​കാ​​ര​​നു​​മാ​​യ പാ​​ലാ പു​​ലി​​യ​​ന്നൂ​​ർ കൊ​​ച്ച് ഒ​​ഴു​​ക​​യി​​ൽ എ​​ൻ. അ​​നൂ​​പാ​​ണ് വി​​ജ​​യ​​ല​​ക്ഷ്മി​​ക്കു താ​​ലി​​ചാ​​ർ​​ത്തി​​യ​​ത്.

ഗാ​​ന​ഗ​​ന്ധ​​ർ​​വ​​ൻ ഡോ.​​കെ.​​ജെ. യേ​​ശു​​ദാ​​സ്, ഭാ​​ര്യ പ്ര​​ഭ, മ​​ക​​നും ച​​ല​​ച്ചി​​ത്ര പി​​ന്ന​​ണി ഗാ​​യ​​ക​​നു​​മാ​​യ വി​​ജ​​യ് യേ​​ശു​​ദാ​​സ്, ച​​ല​​ച്ചി​​ത്ര സം​​വി​​ധാ​​യ​​ക​​ൻ ക​​മ​​ൽ, സം​​ഗീ​​ത സം​​വി​​ധാ​​യ​​ക​​രാ​​യ എം. ​​ജ​​യ​​ച​​ന്ദ്ര​​ൻ, ഒൗ​​സേ​​പ്പ​​ച്ച​​ൻ, ച​​ല​​ച്ചി​​ത്ര ന​​ട​​ൻ ടി.​​പി. മാ​​ധ​​വ​​ൻ, ഗാ​​യ​​ക​​ൻ ദേ​​വാ​​ന​​ന്ദ് തു​​ട​​ങ്ങി​​ച​​ല​​ച്ചി​​ത്ര സാ​​മൂ​​ഹ്യ രാ​ഷ്‌​ട്രീ​​യ സാം​​സ്കാ​​രി​​ക രം​​ഗ​​ത്തെ നി​​ര​​വ​​ധി പ്ര​​മു​​ഖ​​രും വി​​ജ​​യ​​ല​​ക്ഷ്മി​​ക്ക് ആ​​ശം​​സ നേ​​രാ​​നെ​​ത്തി​​യി​​രു​​ന്നു.


പ്രി​​യ ഗാ​​യി​​ക​​യു​​ടെ വി​​വാ​​ഹ ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ക്കാ​​ൻ ആ​​രാ​​ധ​​ക​​രും വി​​വാ​​ഹം ഉ​​ൽ​​സ​​വ​​ഭ​​രി​​ത​​മാ​​ക്കാ​​ൻ ജ​ന്മ​നാ​​ടൊ​​ന്ന​​ട​​ങ്കം വൈ​​ക്കം മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ൽ എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.